
സർവ്വകലാശാലകളിൽ കാവിവത്കരണം തുടർന്ന് സർക്കാർ. മഹാത്മ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസലറായി പ്രൊഫ ഡി മാവൂത്ത് നിയമിതനായി. ബിജെപി അനുഭാവികളുടെ അധ്യാപക സംഘടനാംഗമാണ് ഡി മാവൂത്ത്. മുൻ വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദ് കുമാർ വിരമിച്ച ഒഴിവിലേക്കാണ് നിയമനം.
ALSO READ; അന്നം മുടക്കാൻ കേന്ദ്രം; പാചകവാതക വിലയിൽ 42 രൂപയുടെ വർധനവ്
നിലവിൽ കുസാറ്റ് മാനേജ്മെന്റ് സ്റ്റഡീസിലെ പ്രൊഫസർ ആണ് ഡോ. ഡി. മാവോത്ത്. താത്കാലിക ചുമതല നൽകികൊണ്ടുള്ള ഉത്തരവ് പുറത്ത് വിട്ട് ഗവർണർ. കേരള സർവകലാശാലയിലെയും കുസാറ്റിലെയും മാനേജ്മെന്റ് സ്റ്റഡീസ് ഡീൻ കൂടി ആണ് മാവൂത്ത്. താത്ക്കാലിക ചുമതല നൽകുന്നതിന് സർക്കാർ പാനൽ സമർപ്പിക്കാതെ ആണ് നിയമനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

