പ്രധാന ഉദ്യോഗസ്ഥരെ മാനദണ്ഡങ്ങൾ പാലിക്കാതെ നീക്കം ചെയ്തു; എംജി സർവകലാശാല വിസിക്കെതിരെ ​ഗുരുതര ആരോപണം

എംജി സർവകലാശാല വിസി മാവൂത്ത് നിയമനത്തിൽ വീണ്ടും നിയമ വിരുദ്ധ ഇടപെടൽ നടത്തിയതായി ആരോപണം. പ്രധാന ചുമതലകൾ വഹിച്ചിരുന്ന ഉദ്യോഗസ്ഥരെ മാനദണ്ഡങ്ങൾ പാലിക്കാതെ നീക്കിയതായി ആണ് ആരോപണം.

നിമയവിരുദ്ധമായി മാറ്റിയ ഉദ്യോ​ഗസ്ഥർക്ക് പകരമായി ഇഷ്‌ടകാർക്ക് നിയമനം നൽകിയതായാണ് ആക്ഷേപം. സർവകലാശാലാ പൊതുമാനദണ്ഡ പ്രകാരം മൂന്ന് വർഷം ഒരു സെക്ഷനിൽ കാലാവധി തികച്ച ജീവനക്കാരെ മാത്രമെ സ്ഥലംമാറ്റി നിയമിക്കാറുള്ളു. എന്നാൽ ഈ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് വിസിയുടെ ഇടപെടൽ.

also read; യുഡിഎഫ് നാണവും മാനവും വെടിഞ്ഞ് പിഎംശ്രീയുടെ വഴിക്ക് പോവുകയാണ്: ബിനോയ് വിശ്വം

എന്നാൽ ഈ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് വിസി നീക്കം ചെയ്തത് ഇടത് അനുകൂല സംഘടന ഭാരവാഹികളെയാണ്. സെനറ്റ് പുനസംഘടനയിൽ സംഘപരിവാർ അനുകൂലികളെ കുത്തി നിറച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ആണ് വിസിയ്ക്ക് എതിരെ വീണ്ടും ആരോപണമുയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News