
വിപണിയിൽ ഇറക്കി മൂന്ന് ദിവസത്തിനുള്ളിൽ വിൻഡ്‌സർ പ്രോയുടെ വിലയിൽ 60000 രൂപ വർധിപ്പിച്ച് എംജി. മേയ് ആറിന് വാഹനം പുറത്തിറക്കിയ ദിവസം 17.49 ലക്ഷം രൂപയായിരുന്നു എംജിയുടെ ഇലക്ട്രിക് വാഹനമായ വിൻഡ്‌സർ പ്രോയുടെ എക്സ്ഷോറൂം വില. എന്നാൽ ആദ്യത്തെ 8,000 ബുക്കിങ്ങുകൾക്ക് മാത്രമായിരുന്നു ഈ ആമുഖ വില ബാധകമായിരുന്നത്.
മേയ് എട്ടിന് ബുക്കിങ്ങ് ഔദ്യോഗികമായി ആരംഭിച്ചതു മുതൽ ഇതുവരെ 8000 ബുക്കിങ്ങുകൾ ലഭിച്ചതായി എംജി അറിയിച്ചു. ഇതോടെ ഇനിമുതൽ വാങ്ങുന്നവർ 18.10 ലക്ഷം (എക്സ് ഷോറും) രൂപ വാഹനത്തിന് നൽകേണ്ടി വരും.
ALSO READ; കൈയിലുള്ള ഇലക്ട്രിക്ക് വണ്ടി രാത്രിയാണോ ചാർജ് ചെയ്യുന്നത്; ഇനി അങ്ങനെ ചെയ്താൽ കൈപൊള്ളും
2025 മെയ് എട്ടിനാണ് പുതിയ എംജി വിൻഡ്‌സർ പ്രോയുടെ ബുക്കിങ് ആരംഭിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 52.9 കിലോവാട്ട്സിന്റെ ബാറ്ററി പായ്ക്കാണ് വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നത്. സിംഗിൾ ചാർജിൽ 449 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
വെഹിക്കിൾ-ടു-ലോഡ് (V2L) ഫംഗ്ഷനും വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിങ് മോഡലും വാഹനത്തിന്റെ പ്രത്യേകതയാണ്. 7.4kWh AC ചാർജറാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫുൾ ചാർജിലെത്താൻ ഏകദേശം 9.5 മണിക്കൂർ എടുക്കും. 50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജിങ്ങിലെത്താൻ സപ്പോർട്ട് ചെയ്യുന്ന 60kW DC ഫാസ്റ്റ് ചാർജിങ്ങിനും വാഹനം സപ്പോർട്ടാണ്. സെലാഡൺ ബ്ലൂ, ഗ്ലേസ് റെഡ്, അറോറ സിൽവർ എന്നിങ്ങനെ പുതിയ മൂന്ന് കളർ ഓപ്ഷനുകളിൽ വിൻഡ്സർ ഇവി പ്രോ വാങ്ങാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here