ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; കേന്ദ്ര അവഗണന തുറന്നുകാട്ടി പ്രതിപക്ഷം ലോക്സഭയില്‍, കൂടുതല്‍ വേതനത്തിൽ രണ്ടാമത് കേരളമെന്ന് കേന്ദ്രമന്ത്രി

mgnrega-parliament

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര അവഗണന തുറന്നുകാട്ടി പ്രതിപക്ഷം ലോക്സഭയില്‍. അതേസമയം, ഗ്രാമീണ തൊഴിലുറപ്പില്‍ ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്ന രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്ന് കേന്ദ്രമന്ത്രി ലോക്സഭയില്‍ പറഞ്ഞു.

കേരളത്തില്‍ 1.86 ലക്ഷം പേര്‍ തൊഴിലുറപ്പ് പദ്ധതി ഉപേക്ഷിച്ചെന്ന് അടൂര്‍ പ്രകാശ് എം പി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്കുളള വിഹിതം കേന്ദ്രം തടയുകയാണ്. മൂന്ന് മാസമായി വേതനം കിട്ടുന്നില്ലെന്നും അടൂര്‍ പ്രകാശ് എം പി പറഞ്ഞു. തമിഴ്നാടിന് 4,034 കോടി കിട്ടാനുണ്ടെന്ന് ഡി എം കെ നേതാവ് കനിമൊഴി എം പി പറഞ്ഞു. അഞ്ച് മാസമായി തമിഴ്നാടിനും വേതനം കിട്ടുന്നില്ലെന്നും അവർ പറഞ്ഞു. പശ്ചിമ ബംഗാളിലും വേതനം കിട്ടുന്നില്ലെന്ന് എം പിമാര്‍ ചൂണ്ടിക്കാട്ടി.

Read Also: എച്ച്.ഒ.സി.എൽ ൻ്റെ 1351 കോടി രൂപയുടെ ബാധ്യതകൾ എഴുതിത്തളളും

ഗ്രാമ വികസന മന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം പ്രതിഷേധിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ 350 രൂപ കേരളം പ്രതിദിനം നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് തൊഴിലുറപ്പ് പദ്ധതിക്കായി 3,000 കോടി നല്‍കിയിട്ടുണ്ടെന്നും കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ ബാക്കി തുക നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എല്ലാ വര്‍ഷവും വേതനം വര്‍ധിപ്പിക്കുന്നുണ്ടെന്നും കേന്ദ്രം അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News