ചെന്നൈക്ക് മുന്നില്‍ കൊട്ടിക്കയറാനാകാതെ മുംബൈ; വിജയലക്ഷ്യം 156

mi-vs-csk

ഐ പി എല്ലിലെ എല്‍ക്ലാസിക്കോ എന്നറിയപ്പെടുന്ന ചെന്നൈ- മുംബൈ മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് നിറംമങ്ങിയ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് ആണ് എടുത്തത്.

ആദ്യഘട്ടത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ മുംബൈ പടുത്തുയര്‍ത്തിയെങ്കിലും വിക്കറ്റുകള്‍ കൊഴിയുന്നത് പിടിച്ചുനിര്‍ത്താനായില്ല. സ്പിന്നര്‍ നൂര്‍ അഹമ്മദ് ആണ് മുംബൈയുടെ ഘാതകനായത്. നാല് ഓവര്‍ എറിഞ്ഞ നൂര്‍ 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ കൊയ്തു. ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റുമെടുത്തു. ആര്‍ അശ്വിന്‍, നഥാന്‍ എല്ലിസ് എന്നിവര്‍ക്ക് ഒന്നുവീതം വിക്കറ്റുണ്ട്.

Read Also: സഞ്ജുവും ജുറെലുമെല്ലാം പൊരുതി; ഹൈദരാബാദിന്റെ റണ്‍മല താണ്ടാനാകാതെ രാജസ്ഥാന്‍

മുംബൈ ബാറ്റിങ് നിരയില്‍ 31 റണ്‍സെടുത്ത തിലക് വര്‍മയാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 29ഉം ദീപക് ചാഹര്‍ 28ഉം റണ്‍സെടുത്തപ്പോള്‍ രോഹിത് ശര്‍മ സംപൂജ്യനായി മടങ്ങി. ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

Key Words: ipl 2025, mi vs csk, noor ahmad

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News