ഡൽഹിയുടെ അപരാജിത കുതിപ്പ് തടയുമോ മുംബൈ; ഇന്ന് മത്സരം മുറുകും

mi-vs-dc

പോയിന്റ് പട്ടികയില്‍ താഴെയുള്ള മുംബൈ ഇന്ത്യന്‍സും ഒരു തോൽവി പോലും അറിയാതെ കുതിപ്പ് തുടരുന്ന ഡൽഹിയും തമ്മിലാണ് ഇന്നത്തെ ഐ പി എൽ മത്സരം. എന്നാൽ, ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ജസ്പ്രീത് ബുമ്ര തിരിച്ചെത്തി, മധ്യനിര ശക്തി പ്രാപിക്കുന്നു.. ഇങ്ങനെ എളുപ്പത്തില്‍ മുന്നേറാനുള്ള സാധ്യതകൾ മുംബൈയുടെ മുന്നിലുണ്ട്. വൈകിട്ട് 7.30നാണ് ഡൽഹിയിലാണ് മത്സരം.

അതേസമയം, എതിർ നിരയിൽ എല്ലാവരും വൻ ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ ഡി സിയുടെ 12 ഓവര്‍ ബോളിങിൽ ഫീല്‍ഡ് ചെയ്യാതിരുന്ന ഫാഫ് ഡു പ്ലെസിസ് ഇത്തവണ പൂർണസമയവുമുണ്ടാകാൻ സാധ്യതയുണ്ട്. അദ്ദേഹം ഫിറ്റ് ആണെങ്കില്‍, ഡി സിയില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.

Read Also: വാംഖഡെയില്‍ മുംബൈ, ചെപ്പോക്കില്‍ ചെന്നൈ; ജയ്പൂരില്‍ രാജസ്ഥാനെയും വീഴ്ത്തുമോ ബെംഗളൂരു?

ഡല്‍ഹി ക്യാപിറ്റല്‍സ് (സാധ്യത): 1 ഫാഫ് ഡു പ്ലിസിസ്, 2 ജെയ്ക്ക് ഫ്രേസര്‍- മക്ഗര്‍ക്ക്, 3 അഭിഷേക് പോറല്‍, 4 കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), 5 ട്രിസ്റ്റന്‍ സ്റ്റബ്‌സ്, 6 അശുതോഷ് ശര്‍മ, 7 അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), 8 വിപ്രജ് നിഗം, 9 മിച്ചല്‍ സ്റ്റാര്‍ക്ക്, 10 കുല്‍ദീപ് യാദവ്, 11 മുകേഷ് കുമാര്‍, 12 മോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സ് (സാധ്യത): 1 രോഹിത് ശര്‍മ, 2 റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പർ), 3 തിലക് വര്‍മ, 4 സൂര്യകുമാര്‍ യാദവ്, 5 വില്‍ ജാക്ക്സ്, 6 ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), 7 നമാന്‍ ധിര്‍, 8 മിച്ചല്‍ സാന്റ്നര്‍, 9 ദീപക് ചാഹര്‍, 10 ട്രെന്റ് ബോള്‍ട്ട്, 11 ജസ്പ്രീത് ബുമ്ര, 12 വിഘ്നേഷ് പുത്തൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here