ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും തോൽവി… ലക്നൗ സൂപ്പർ ജയിന്റ്സിനോട് 12 റൺസിനാണ് മുംബൈ തോറ്റത്… ഈ സീസണിൽ മുംബൈയുടെ മൂന്നാം തോൽവിയാണിത്. ലഖ്‌നൗവിന്‍റെ ഹോം ഗ്രൗണ്ടായ ഏക്നാ സ്റ്റേഡിയത്തിൽ ആണ് ടീം വിജയം നേടിയത്. അവസാന ഓവർ വരെ ആവേശം ജ്വലിച്ച നിമിഷങ്ങളായിരുന്നു ഗ്രൗണ്ടിൽ അരങ്ങേറിയത്.
ALSO READ: ‘തല’ വീണ്ടും നായകനാകും ? ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാൻ വീണ്ടും എം.എസ്. ധോണി എത്തുമെന്ന് സൂചന
ആദ്യം ബാറ്റ് ചെയ്ത എൽഎസ് ജി 8 ന് 203 റൺസ് എടുത്തു. തുടർ ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 5 വിക്കറ്റിന് 191 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 67 റൺസെടുത്ത സൂര്യകുമാർ യാദവ് പുറത്തായത്തോടെയാണ് മുംബൈ തോൽവിയിലേക്ക് നീങ്ങിയത്.
ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ് തിരഞ്ഞെടുത്താണ് കളത്തിൽ ഇറങ്ങിയത്. സീനിയർ താരം രോഹിത് ശർമ ഇന്ന് കളിച്ചിരുന്നില്ല. പരിക്കേറ്റതിനെ തുടർന്നാണ് രോഹിത് കളിക്കാത്തതെന്ന് പാണ്ഡ്യ പറഞ്ഞു. മലയാളി താരം വിഘ്‌നേശ് പുത്തൂർ ടീമിലുണ്ട്. നാലാം മത്സരത്തിനിറങ്ങിയ ഇരുടീമുകളും രണ്ടാം ജയമാണ് ലക്ഷ്യമിട്ടത്. അവസാനം ആ വിജയം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഒപ്പമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

