‘ട്രോളന്മാർ കഷ്ടപ്പെടുകയാണ്, ഒരേ വീഡിയോയിൽ നിന്നും വ്യത്യസ്ത കണ്ടന്റ് ഉണ്ടാക്കുവാൻ’; ഡാന്‍സിനെ കളിയാക്കിയവർക്കെതിരെ മിയയുടെ പോസ്റ്റ്

മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയായ താരങ്ങളിൽ ഒരാളാണ് മിയ ജോർജ്. അടുത്തിടെ ചില പൊതുവേദികളിൽ നടി ക്ലാസിക്കൽ ഡാൻസ് അവതരിപ്പിച്ചിരുന്നു. ഇതിൽ നിന്നുള്ള ചില ദൃശ്യങ്ങൾ പുറത്ത് വരികയും വ്യാപകമായ രീതിയിൽ പരിഹസിക്കപ്പെടുകയും ചെയ്തു. ഡാൻസ് കളിക്കാൻ അറിയാതെ കാണിച്ച് കൂട്ടുന്ന തോന്ന്യാസം എന്ന തരത്തിലായിരുന്നു പലരും ഇതിനെ പരിഹസിച്ചത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. ഒരു പരിപാടി കവർ ചെയ്യാൻ വരുമ്പൊ മിനിമം റെക്കോർഡിങ് വർക്ക് ആകുന്ന ക്യാമറ എങ്കിലും എടുക്കണ്ടേ എന്നും അവസാന അഞ്ച് മിനിറ്റിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചതെന്നും താരം പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നീണ്ട കുറിപ്പിനൊപ്പം നൃത്തപരിപാടിയുടെ വീഡിയോയും മിയ പോസ്റ്റ് ചെയ്തിട്ടുണ്ട്

ALSO READ: ‘പ്രധാന നടൻ ലഹരി ഉപയോ​ഗിച്ച് സെറ്റിൽ വച്ച് മോശമായി പെരുമാറി’; വെളിപ്പെടുത്തലുമായി വിൻസി അലോഷ്യസ്

കുറുപ്പിന്റെ പൂർണരൂപം

‘രണ്ട് മണിക്കൂർ ഡാൻസ് പ്രോഗ്രാം കവർ ചെയ്യാൻ വന്ന മീഡിയക്കാരുടെ ഒക്കെ ക്യാമറകൾ കേട് വന്നതിനാൽ അവർക്ക് അവസാന അഞ്ച് മിനിറ്റ് മാത്രമേ ക്യാമറയിൽ കിട്ടിയുള്ളൂ എന്ന് തോന്നുന്നു. ഒരു പരിപാടി കവർ ചെയ്യാൻ വരുമ്പൊ മിനിമം റെക്കോർഡിങ് വർക്ക് ആകുന്ന ക്യാമറ എങ്കിലും എടുക്കണ്ടേ. ട്രോളന്മാർ കഷ്ടപ്പെടുക ആണ് ഒരേവീഡിയോയിൽ നിന്നും വ്യത്യസ്തമായ കണ്ടന്റ് ഉണ്ടാകുവാൻ. പോട്ടെ സാരമില്ല.. കുറച്ച് കഷ്ടപ്പെട്ടു ഞാൻ പരിപാടിയിലെ കുറച്ച് ഭാഗങ്ങൾ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ടു കൂടുതൽ കൂടുതൽ ഊർജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ചു ട്രോളുകൾ ഉണ്ടാക്കുക വിൽക്കുക.. റോയൽറ്റി ഒന്നും ഞാൻ ചോദിക്കുന്നില്ല.. കയ്യിൽ വച്ചോളൂ ട്ടാ’-മിയ കുറിച്ചു.

ഇതിന് താഴെ നിരവധി പേർ മിയയ്ക്ക് പിന്തുണയുമായി കമന്റ് ചെയ്തു. മിയയുടെ നൃത്തത്തെ വിമർശിച്ചുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ട്. കോട്ടയം തിരുനക്കര ക്ഷേത്രത്തിലാണ് മിയ നൃത്തപരിപാടി അവതരിപ്പിച്ചത്.

കഴിഞ്ഞ മാസമാണ് കോട്ടയം തിരുന്നക്കര ഉത്സവത്തോട് അനുബന്ധിച്ച് ഡാന്‍സ് പ്രോഗ്രാമുമായി മിയ എത്തിയത്. രണ്ട് ദിവസമായി നടിയുടെ പ്രോഗ്രാം നടന്നിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട പരിപാടിയില്‍ നിന്നും കട്ട് ചെയ്ത ചെറിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മിയയ്ക്ക് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്നും അറിയുന്ന പരിപാടിയ്ക്ക് പോയാല്‍ പോരെ എന്നിങ്ങനെയാണ് ആരാധകര്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here