‘സയണിസ്റ്റുകളെ പിന്തുണക്കുന്നവരുടെ കരാർ എനിക്കും വേണ്ട’; നിലപാടിൽ ഉറച്ചു നിന്ന് മിയ ഖലീഫ

ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽ പലസ്തീനെ പിന്തുണച്ചതിന് ബിസിനസ് കരാറുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ അഡൾട്ട് ചലച്ചിത്ര താരം മിയ ഖലീഫ. കനേഡിയൻ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോ മിയയുമായുള്ള ബിസിനസ് കരാറിൽ നിന്നും പിന്മാറി എന്ന താരം അറിയിച്ചത്.

also read : മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ മോശമായി പെരുമാറി; വിമാനയാത്രയ്ക്കിടെയുണ്ടായ അനുഭവം പങ്കുവെച്ച് യുവ നടി

മിയ ഖലീഫയുമായി കരാർ ഉറപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നെന്നും എന്നാൽ നടപടികൾ അവസാനിപ്പിക്കുകയാണെന്നും ഷാപിറോ വ്യക്തമാക്കി. മിയ ഖലീഫയുടെ പോസ്റ്റ് അസ്വസ്ഥജനകവും വെറുപ്പുളവാക്കുന്നതുമാണെന്ന് ഷാപ്പിറോ എക്സിൽ കുറിച്ചത് . എന്നാൽ സയണിസ്റ്റുകളെ പിന്തുണക്കുന്നവരുടെ കരാർ തനിക്കും വേണ്ടെന്ന് മിയ തിരിച്ചടിച്ചുകൊണ്ടാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മിയ ഖലീഫ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തിയത്.

also read : സ്‌കൂട്ടറില്‍നിന്ന് വീണ മൂന്നുവയസ്സുകാരന്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

‘വെറുപ്പിനുമപ്പുറം അസ്വസ്ഥതപ്പെടുത്തുന്നതാണ് നിങ്ങളുടെ അഭിപ്രായം. ദയവായി മെച്ചപ്പെട്ട മനുഷ്യനാകാൻ ശ്രമിക്കൂ. മരണം, ബലാത്സംഗം, ബന്ദിയാക്കൽ തുടങ്ങിയ കാര്യങ്ങളെ നിങ്ങൾ അംഗീകരിക്കുന്നുവെന്ന വസ്തുത തീർത്തും മോശമാണ്. നിങ്ങളുടെ അജ്ഞത വിശദീകരിക്കാൻ വാക്കുകൾക്ക് കഴിയില്ല. ദുരന്തമുഖത്ത് മനുഷ്യർ ഒന്നിക്കേണ്ടതുണ്ട്. നിങ്ങൾ നല്ല വ്യക്തിയാകാൻ ഞാൻ പ്രാർഥിക്കുന്നു’ -ഷാപിറോ കുറിച്ചു.

അതേസമയം അമേരിക്കന്‍ മാഗസിനായ പ്ലേബോയ് മിയ ഖലീഫയുമായുള്ള കരാറുകൾ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷാപ്പിറോയും രം​ഗത്തെത്തി‌യത്. പ്ലേബോയ് പ്ലാറ്റ്‌ഫോമില്‍ മിയ ഖലീഫയുടെ ക്രിയേറ്റേഴ്‌സ് ചാനലും ഡിലീറ്റ് ചെയ്തു. കരാറിൽ നിന്നും ഇവർ പിന്മാറിയതോടെ കോടികളുടെ സാമ്പത്തിക നഷ്ടമാണ് നടിക്കുണ്ടായത്.

മിയ ഖലീഫയുടെ പ്രഖ്യാപനത്തെ തുടർന്ന് താരത്തെ എതിർത്തും അനുകൂലിച്ചും നിരവധിപ്പേർ രം​ഗത്തെത്തി. മിയ ഖലീഫയുടേത് ധീരമായ നടപടിയാണെന്നും, അഭിപ്രായം തുറന്നുപറയാന്‍ അവര്‍ ധൈര്യം കാണിച്ചെന്നും അനുകൂലികള്‍ പറഞ്ഞു. അതേസമയം, മിയയുടെ അഭിപ്രായം ഉചിതമായില്ലെന്നാണ് മറ്റൊരഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel