മൈക്കൽ ഒടിടിയിൽ; എവിടെ, എപ്പോൾ കാണാം ?

Michael Jackson Biopic ‘Michael’

പോപ്പ് സംഗീത ഇതിഹാസം മൈക്കൽ ജാക്സന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ സിനിമ ‘മൈക്കൽ’ ഇതാ ഒടിടിയിൽ എത്തിയിരിക്കുകയാണ്. തിയേറ്ററുകളിൽ മിസായി പോയ ആളുകൾക്ക് ഇത് ഇനി ഒടിടിയിൽ കാണാം. ആന്റോയിൻ ഫുകുഗ സംവിധാനം ചെയ്ത് ജോൺ ലോഗൻ തിരക്കഥയെഴുതിയ ചിത്രത്തിൽ പോപ്പ് രാജാവിന്റെ അസാധാരണമായ ജീവിതമാണ് വരച്ചുകാട്ടുന്നത്. ആമസോൺ പ്രൈം വീഡിയോ ആണ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇപ്പോൾ ചിത്രം ആമസോൺ പ്രൈമിൽ കാണാം.

മൈക്കൽ ജാക്സനായി വേഷമിടുന്നത് അദ്ദേഹത്തിന്റെ സഹോദരപുത്രനായ ജാഫർ ജാക്സൺ ആണ്. ഈ ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റവും. നിയ ലോംഗ്, കോൾമാൻ ഡൊമിംഗോ, മൈൽസ് ടെല്ലർ, ലോറ ഹാരിയർ, മൈക്ക് മേയേഴ്സ്, കെയ്‌ലിൻ ഡ്യൂറൽ ജോൺസ്, ജെസീക്ക സുല എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

ALSO READ: ‘ബ്ലാസ്റ്റിലെ’ തീപ്പൊരിയണഞ്ഞോ ? പടം ഹിറ്റായിട്ടും കളക്ഷൻ കുറവ്

ഏപ്രിൽ 24-ന് ആണ് ചിത്രം റിലീസ് ആയത്. ടക്കേ അമേരിക്കയിൽ നിന്ന് 340 മില്യൺ ഡോളറിലധികവും അന്താരാഷ്ട്ര വിപണിയിൽ നിന്ന് 500 മില്യൺ ഡോളറിലധികവും ഉൾപ്പെടെ ലോകമെമ്പാടുമായി ചിത്രം ഏകദേശം 850 മില്യൺ ഡോളർ കൊയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News