മിഗ്‌ജോ ചുഴലിക്കാറ്റ്; ചെന്നൈയിൽ മരണം 12 ആയി; കുടിവെള്ള ക്ഷാമം രൂക്ഷം

ചെന്നൈയിൽ മിഗ്‌ജോ ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം12 ആയി. ചെന്നൈയിലെ താഴന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ശക്തമായ മഴയെ തുടർന്ന് ചെന്നൈ നിവാസികൾക്ക് കുടിവെള്ളം ഉൾപ്പെടെ ആവശ്യ സാധനങ്ങൾ ലഭിക്കാത്ത അവസ്ഥയാണ്. ദുരിതാശ്വാസ ക്യാമ്പുകൾ കുടിവെള്ള ക്ഷാമം നേരിടുകയാണ്. വൈദ്യുത വിതരണം ഇന്നത്തോടെ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.  മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാത്രി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.

Also  read:സൂപ്പർ മാർക്കറ്റിൽ കയറി ജീവനക്കാരിക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ

അതേസമയം, മിഗ്‌ജോ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. 8 ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പ് നൽകി. ഇന്നലെ ആന്ധ്ര കാരത്തോട്ട മിഗ്‌ജോ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങൾ വിതച്ചാണ് ചെന്നൈ തീരം വിട്ടത്.

Also read:യൂത്ത് കോൺഗ്രസ് നേതാവ് നിർമ്മിച്ച വ്യാജ നിയമന ഉത്തരവിന്റെ പകർപ്പ് കൈരളി ന്യൂസിന്

ആന്ധ്ര തീരത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. തിരമാലകള്‍ ആറടി വരെ ഉയരത്തില്‍ വീശുമെന്നും മുന്നറയിപ്പുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര വഴിയുള്ള കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. വിവിധയിടങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് 29 എന്‍ഡിആര്‍എഫ് യൂണിറ്റുകളെയാണ് വിന്യസിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News