
റോബോട്ടുകള്‍ പൂമ്പാറ്റയുടെ ജോലി ചെയ്താലോ പുക്കളുടെ പരാഗണം റോബോട്ടുകൾ ഏറ്റെടുക്കുന്ന കാലം ആധികം വിദൂരമല്ല. പൂമ്പാറ്റകളുടെയും വണ്ടുകളുടെയുമൊക്കെ പണി ഇനി കുഞ്ഞൻ റോബോട്ട് പ്രാണികൾ ഏറ്റെടുക്കുമെന്നും അതിനായി അധികകാലം കാത്തിരിക്കേണ്ട ആവശ്യം ഇല്ല എന്നുമാണ് മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എം.ഐ.ടി) ശാസ്ത്രജ്ഞര്‍ പറയുന്നത്.
‘ദി ജേണല്‍ ഓഫ് സയന്‍സ് റോബോട്ടിക്‌സി’ലാണ് കുഞ്ഞൻ പരാഗണ റോബോട്ടുകളെ പറ്റി പറയുന്നത്. ഇത്തരത്തിലുള്ള റോബോട്ടുകൾ പ്രകൃതിക്ക് ദോഷം ചെയ്യുന്നതല്ല മറിച്ച് ഇത്തരത്തിലുള്ള കുഞ്ഞൻ റോബോട്ടുകളെ വികസിപ്പിക്കുന്നതിലൂടെ പരാഗണം നടത്തുന്ന പ്രാണികള്‍ കുറയുന്നതിനുള്ള പരിഹാരം കൂടിയാണ് ഈ കുഞ്ഞൻ റോബോട്ടുകൾ.
Also Read: മരണസമയത്തിന് തൊട്ട് മുമ്പ് തലച്ചോറിൽ സംഭവിക്കുന്നതെന്ത്? ഉത്തരത്തിലേക്ക് അടുത്ത് ശാസ്ത്രലോകം
പറന്നുചെന്ന് വേഗത്തില്‍ പരാഗണം നടത്താനും വിളവ് വര്‍ധിപ്പിക്കാനും സാധിക്കുന്ന റോബോട്ടുകളുടെ പണിപ്പുരയിലാണ് ഇപ്പോൾ മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍. മൈക്രോ-ഏരിയല്‍ വെഹിക്കിള്‍സ് (എം എ വി) എന്നാണ് ഇവയുടെ പേര്.
പരാഗണം നടത്തുന്ന പ്രാണികള്‍ കുറയുന്നത് പ്രകൃതിക്ക് ഭീഷണിയായി മുറുന്നതിനാലാണ് ഈ കണ്ടുപിടിത്തത്തിലേക്ക്ശാസ്ത്രജ്ഞരെ നയിച്ചത്. എന്നാല‍്‍ ഈ ആശയം പുത്തൻ അല്ല. , മുന്‍പ് ഇത്തരത്തിൽ നിര്‍മിച്ചവ നശിച്ചുപോവുകയായിരുന്നു.
Also Read: ഇന്ത്യയ്ക്ക് അത്യാധുനിക അഞ്ചാം തലമുറ യുദ്ധ വിമാനം എസ് യു-57 നൽകാമെന്ന് റഷ്യ; മറുപടി നൽകാതെ ഇന്ത്യ
കുറഞ്ഞ ഭാരം ഏകദേശം ഒരു ഗ്രാമില്‍ താഴയെ ഭാരം ഉണ്ടാകു, സാധാരണ പ്രാണികളെപ്പോലെ ചിറകടിച്ച് പറക്കാനുള്ള കഴിവ്, അസാധാരണ മെയ്വഴക്കം എന്നിങ്ങനെയുള്ള ഗുണങ്ങോളോടെ ഈ റോബോട്ടുകളെ നിർമിച്ചാലെ ഉദ്ദേശ ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

