
മൈക്രോപ്ലാസ്റ്റിക് മലിനീകരണം ലോകം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഇപ്പോൾ ഇതാ മൈക്രോപ്ലാസ്റ്റിക് മലിനീകരണം മനുഷ്യരാശിക്ക് എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുകയാണ് പഠനങ്ങൾ. ആൻ്റിമൈക്രോബിയൽ പ്രതിരോധം തീർക്കാൻ മൈക്രോപ്ലാസ്റ്റിക് സാധിക്കുന്നുണ്ടെന്നാണ് പുതിയ പഠനം ഇത് അണുബാധകൾ ചികിത്സിക്കുന്നതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ ആന്റിമൈക്രോബിയൽ മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയെയാണ് ആൻ്റിമൈക്രോബിയൽ എന്ന് പറയുന്നത്. മൈക്രോപ്ലാസ്റ്റിക് തങ്ങളുടെ ഉപരിതലത്തിലേക്ക് ബാക്ടീരിയകളെ ആകർഷിക്കുന്നുണ്ട് ഇതിനെ ‘പ്ലാസ്റ്റിസ്‌ഫിയർ’ എന്നാണ് പറയുന്നത്. പ്രതലത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന സൂക്ഷ്മാണുക്കളുടെ കൂട്ടം (ബയോഫിലിം), രാസ മാലിന്യങ്ങൾ എന്നിവയുടെ കൂടെ മൈക്രോപ്ലാസ്റ്റിക്കിന്റെ പ്രതലത്തിൽ ആൻ്റിമൈക്രോബിയൽ റെസിസ്റ്റെൻസ് ജീനും അടങ്ങിയിരിക്കുന്നു എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഇക്കാര്യത്തെ കുറിച്ച് പഠിക്കുന്നതിനായി 10 ദിവസത്തേക്ക് ഇ കോളി ബാക്ടീരിയ ഉപയോഗിച്ച് മൈക്രോപ്ലാസ്റ്റിക്കിനെ ഇൻകുബേറ്റ് ചെയ്തു. പഠനത്തിൽ മൈക്രോപ്ലാസ്റ്റിക്ക് നാല് ആന്റിബയോട്ടിക്കുകളിലും മൾട്ടിഡ്രഗ് പ്രതിരോധം സൃഷ്ടിച്ചതായി ഗവേഷകർ കണ്ടെത്തി. മൈക്രോപ്ലാസ്റ്റിക് നിർമ്മാർജനം ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയാണ് ഈ പഠനം ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

