മൈക്രോബയോം മികവിന്റെ കേന്ദ്രത്തിന് തുടക്കം; ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ശാസ്ത്രീയ മാർഗനിർദേശത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോമിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. സെന്ററിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു. പുതിയ കേന്ദ്രത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന കർമപദ്ധതി ഡയറക്ടർ ഡോ. സാബു തോമസ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്), എന്നിവയുടെ ആഭിമുഖ്യത്തിലാണ് സെന്റർ പ്രവർത്തിക്കുക.

സംസ്ഥാനത്ത് മൈക്രോബയോം ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിന്റെ പ്രതീകമാണ് സെന്റർ. കഴക്കൂട്ടത്തെ ആർജിസിബി-കിൻഫ്ര കാമ്പസിൽ താൽക്കാലികമായി സ്ഥാപിച്ചിരിക്കുന്ന സിഒഇഎമ്മിൽ മൈക്രോബയോളജി, ജീനോമിക്‌സ്, ബയോഇൻഫർമാറ്റിക്‌സ് എന്നിവയ്ക്കായി സമർപ്പിത ലബോറട്ടറികളുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്, ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് പ്രധാന ഉപകരണങ്ങളുടെ സംഭരണം ആരംഭിച്ചു.

Also Read: കേരള ബജറ്റ് 2024; കൈത്തറി മേഖലയ്ക്ക് 66.88 കോടി രൂപ

ഒരു ആരോഗ്യ വീക്ഷണകോണിൽ മൈക്രോബയോട്ടയുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനായി ഇന്റർ ഡിസിപ്ലിനറി ഗവേഷണം, ക്രോസ് ഡൊമെയ്ൻ സഹകരണങ്ങൾ, നൂതന ഉൽപ്പന്ന വികസനം എന്നിവ ഏകോപിപ്പിക്കുന്ന ഒരു സുപ്രധാന ആഗോള കേന്ദ്രമായി സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോമിനെ (CoEM) വിഭാവനം ചെയ്യുന്നു. കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ മൈക്രോബയോം ഗവേഷണം പ്രാധാന്യമർഹിക്കുന്നു. മനുഷ്യൻ, മൃഗങ്ങൾ, സസ്യങ്ങൾ, ജലജീവികൾ, പരിസ്ഥിതി തുടങ്ങിയ സൂക്ഷ്മജീവികളുടെ പ്രധാന മേഖലകളിലെ ഗവേഷണത്തിനും സംരംഭകത്വത്തിനുമുള്ള ആഗോള കേന്ദ്രമായി ഈ കേന്ദ്രം പ്രവർത്തിക്കും. വൈവിധ്യമാർന്ന മൈക്രോഫ്ലോറയുടെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായി മൈക്രോബയോമിനായി സമർപ്പിച്ചിരിക്കുന്ന സ്ഥാപനം രാജ്യത്ത് ആദ്യത്തേതാണ്.

തിരുവനന്തപുരം തോന്നക്കലിലെ ബയോ 360 ലൈഫ് സയൻസസ് പാർക്കിലാണ് സ്ഥിരം കേന്ദ്രം സ്ഥാപിക്കുക. സംസ്ഥാനത്ത് ഒരു മികച്ച ‘മൈക്രോബയോം വ്യവസായം’ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി വിവിധ സർവകലാശാലകൾ, അനുബന്ധ മേഖലയിലെ സ്റ്റാർട്ടപ്പ് പ്രോഗ്രാമുകൾ എന്നിവയുടെ ശൃംഖലയ്ക്കുള്ള ഒരു വേദിയായും കേന്ദ്രം പ്രവർത്തിക്കും.

Also Read: പൊതുവിദ്യാഭ്യാസ മേഖലയെ ഏറെ പിന്തുണയ്ക്കുന്ന ബജറ്റ്: മന്ത്രി വി ശിവന്‍കുട്ടി

കേരള സയൻസ് ആൻ്റ് ടെക്നോളജി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീർ, മുഖ്യമന്ത്രിയുടെ സയൻസ് മെന്റെർ എം സി ദത്തൻ, കെ- ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷണൻ, മൈക്രോം ബയോം സെന്റർ ഡയറക്ടർ ഡോ. സാബു തോമസ്, കെ എസ് സി എസ് ടി ഇ സീനിയർ സയന്റിസ്റ്റ് ഡോ. ശാരിക എ ആർ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News