മൈക്രോസോഫ്റ്റില്‍ വീണ്ടും പിരിച്ചുവിടല്‍; 300-ലധികം പേര്‍ക്ക് കൂടി ജോലി നഷ്ടമായി

microsoft-layoff

സമീപകാലത്ത് ലോകത്തുണ്ടായ ഏറ്റവും വലിയ പിരിച്ചുവിടലിന് ശേഷം മൈക്രോസോഫ്റ്റ് 300-ലധികം പേരെക്കൂടി പിരിച്ചുവിട്ടു. നേരത്തേ ആറായിരം പേരെ പിരിച്ചുവിട്ടിരുന്നു. വാഷിങ്ടണ്‍ സ്റ്റേറ്റ്സ് നോട്ടീസ് പ്രകാരമാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് അമേരിക്കന്‍ ബിസിനസ് മാഗസിന്‍ ആയ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ വിജയത്തിനായാണ് പിരിച്ചുവിടുന്നതെന്നും കമ്പനിയുടെ ഉയര്‍ച്ചയ്ക്കായാണ് അവശ്യ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

Read Also: വാട്‌സ്ആപ്പിന് വെല്ലുവിളി? ‘എക്‌സ് ചാറ്റ്’ അവതരിപ്പിച്ച് മസ്‌ക്

2024 ജൂണ്‍ വരെ ഏകദേശം 2,28,00 മുഴുവന്‍ സമയ ജീവനക്കാരുണ്ടായിരുന്നു കമ്പനിയിൽ. ഇവരില്‍ 55 ശതമാനവും അമേരിക്കയില്‍ ജോലിചെയ്യുന്നവരാണ്. കമ്പനിയുടെ ഈ നീക്കം സോഫ്റ്റ് വയര്‍ എഞ്ചിനിയര്‍മാരെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കമ്പനികള്‍ നിർമിത ബുദ്ധിക്കായി കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നത് പണം ലാഭിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് അടിവരയിടുന്നതാണ്.

Read Also: എ ഐ ലോക ജനസംഖ്യയും കുറയ്ക്കും!!!; 800 കോടി ജനങ്ങൾ വെറും 10 കോടിയാകും

കോര്‍പറേറ്റുകള്‍ AI- കേന്ദ്രീകൃത ജോലികള്‍ക്ക് മുന്‍ഗണന നല്‍കുന്നതും പണം ലാഭിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതും തൊഴില്‍ മേഖലയെ സാരമായി ഉലയ്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News