ഉച്ച ഭക്ഷണ പദ്ധതി: കേന്ദ്രം അനുവദിച്ച 132.90 കോടി രൂപ തിരിച്ചടവ് തന്നെ, രേഖകള്‍ കൈരളി ന്യൂസിന്

ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയ കാര്യങ്ങള്‍ ശരിവെയ്ക്കുന്ന രേഖകള്‍ കൈരളി ന്യൂസിന്.  കേന്ദ്രം അനുവദിച്ച 132.90 കോടി രൂപ തിരിച്ചടവ് തന്നെയെന്ന് വ്യക്തമാക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

2021 – 22 സാമ്പത്തിക വർഷം കേരളം ചിലവഴിച്ച തുകയാണ് ഇതെന്ന് 2023 മാർച്ച് 30 ലെ ഉത്തരവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തന്നെ ചുണ്ടിക്കാട്ടുന്നു. വെറും സാങ്കേതികത പറഞ്ഞാണ് കേരളത്തിനുള്ള ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ഗഡു കേന്ദ്രം തടഞ്ഞു വെയ്ക്കുന്നത്.

ALSO READ: ജി 20 ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് പകരം വീണ്ടും ‘ഭാരത്’

ആകെ മൂന്ന് സംസ്ഥാനങ്ങള്‍ക്കു മാത്രമാണ് ഉച്ച ഭക്ഷണ പദ്ധതിക്കുള്ള ഈ സാമ്പത്തിക വർഷത്തെ ആദ്യ ഗഡു കേന്ദ്രം നൽകിയത്. വിഷയം ചൂണ്ടിക്കാട്ടി കേരളം കേന്ദ്രത്തിന് കത്തയച്ച് രണ്ട് മാസമായിട്ടും നടപടി കൈക്കൊള്ളാൻ കേന്ദ്രം തയാറായിട്ടില്ല.

അതേസമയം സംസ്ഥാനത്തെ  സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ കേന്ദ്രം പറയുന്നത് അർധ സത്യങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്രവിഹിതം മുടക്കിയപ്പോഴും സംസ്ഥാനം കൃത്യമായി പണം അടച്ചിട്ടുണ്ട്.  കേന്ദ്രത്തിൻ്റെ നീക്കം തെറ്റിദ്ധാരണ പരത്താനെന്നും ഉച്ചഭക്ഷണം മുടക്കില്ലെന്നാണ് സർക്കാരിന്‍റെ നയമെന്നും മന്ത്രി പറഞ്ഞു.

ALSO READ: നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ എ ഐ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News