മൈഗ്രേഷൻ കോൺക്ലേവ് രണ്ടാം ദിനം; മികച്ച ആശയങ്ങൾ കൊണ്ട് ശ്രദ്ധേയമായി

തിരുവല്ലയിൽ നടക്കുന്ന മൈഗ്രേഷൻ കോൺക്ലെവിന്റെ രണ്ടാം ദിനം പങ്കാളിത്തം കൊണ്ടും സംവാദത്തിലെ മികച്ച ആശയങ്ങൾ കൊണ്ടും ശ്രദ്ധേയമായി. ലോകത്താകമാനമുള്ള മലയാളികളായ പ്രവാസികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവുകയായിരുന്നു തിരുവല്ലയിൽ നടക്കുന്ന മൈഗ്രേഷൻ കോൺക്ലെവിന്റെ രണ്ടാം ദിനം. രാവിലെ 7 മണിക്ക് ആരംഭിച്ച വിവിധ വിഷയങ്ങളിലെ ചർച്ചകളിൽ അമേരിക്ക, ഗൾഫ്,ഏഷ്യൻ,യൂറോപ്യൻ മേഖലകളിൽ നിന്ന് നിരവധിപ്പേർ നേരിട്ടും ഓൺലൈനായും പങ്കെടുത്തു.

Also read:അയോധ്യ പ്രതിഷ്ഠാദിനത്തില്‍ സർക്കാർ ജീവനക്കർക്ക് അവധി പ്രഖ്യാപിച്ചതിനെതിരെ സിപിഐഎം

രാവിലെ അമേരിക്കൻ മേഖലയിൽ വയോജന സംരക്ഷണം എന്ന വിഷയത്തിൽ ആരംഭിച്ച ചർച്ച പ്രവാസികളുടെ വൃദ്ധരായ ബന്ധുക്കളെ സംരക്ഷിക്കാനും പരിചരിക്കാനുമുള്ള വിവിധ മാർഗ്ഗങ്ങൾ ചർച്ച ചെയ്തു. ഉന്നത വിദ്യാഭ്യാസം, നൈപുണി വികസനം, സംരംഭകത്വം എന്നീ വിഷയങ്ങളിലെ സംവാദങ്ങളും ശ്രദ്ധേയമായി.

Also read:ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് സീസണ്‍-2 ; ഫെബ്രുവരി 18 മുതല്‍ 22 വരെ തിരുവനന്തപുരത്ത് നടക്കും

കവി മുരുകൻ കാട്ടക്കട ഉൾപ്പെടെയുള്ള പ്രമുഖർ വിവിധ സെഷനുകളുടെ ഭാഗമായി. എല്ലാ സംവാദ വേദികളും പങ്കാളിത്തം കൊണ്ട് സംഘടകരെ അത്ഭുതപ്പെടുത്തി. 21 ആം തീയ്യതി വരെ സംവാദങ്ങളും സെമിനാറുകളും കലാപരിപാടികളും തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News