ആഗോള മലയാളി പ്രവാസി സംഗമം; രജിസ്ട്രേഷൻ ഒരു ലക്ഷം കടന്നു

തിരുവല്ലയിൽ നടക്കുന്ന മൈഗ്രേഷൻ കോൺക്ലേവിന്റെ രജിസ്ട്രേഷൻ ഒരു ലക്ഷം കടന്നു. ജനുവരി 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള മലയാളി പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യും. നാലുദിവസം നീണ്ടു നിൽക്കുന്ന കോൺക്ലേവിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ രൂപരേഖ തയ്യാറാക്കും.

Also Read; ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് പിറന്നാള്‍ ആശംസകള്‍: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എകെജി പഠന ഗവേഷണ കേന്ദ്രവും, വിഎസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രവും സംയുക്തമായി മൈഗ്രേഷൻ കോൺക്ലേവ് 2024 സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള മലയാളി പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുന്നത്. കോൺക്ലേവ്വിൽ പ്രവാസികവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ രൂപരേഖ തയ്യാറാക്കും.

Also Read; ഹൃദയം സംരക്ഷിക്കണോ? അറിയാം സീതപ്പഴത്തിന്റെ ഗുണങ്ങൾ… 

രജിസ്ട്രേഷൻ ഒരു ലക്ഷം കഴിഞ്ഞത് മധുരം പകർനാണ് സംഘാടകസമിതി ആഘോഷിച്ചത്. പത്തനംതിട്ടയിൽ നടന്ന വാർത്താസമ്മേളനത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം രാജു എബ്രഹാം, വിഎസ് ചന്ദ്രശേഖരപ്പിള്ള പഠന ഗവേഷണ കേന്ദ്രം അധ്യക്ഷൻ എ പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News