ഫിറ്റ്നസ് തന്നെ വീക്ക്നെസ്; വീ​ഗൺ ഡയറ്റെടുത്ത് ക്യാൻസറിന് ബൈ നൽകി; പുതിയൊരു ലോക റെക്കോർഡ് കൂടി സ്വന്തമാക്കി ഈ 102കാരൻ

നിരവധി ലോക റെക്കോർഡുകൾ സ്വന്തമാക്കിയ ആളാണ് മൈക്ക് ഫ്രിമോണ്ട്. 102 വയസ്സ് പ്രായമുള്ള ഇദ്ദേഹം ഫ്‌ളോറിഡ സ്വദേശിയാണ്. 91 വയസ്സുള്ളവരുടെ ഏറ്റവും വേഗതയേറിയ മാരത്തൺ ഉൾപ്പെടെ നിരവധി ലോക റെക്കോർഡുകൾ മെക്കിന് സ്വന്തമാണ്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ഫ്‌ളൈയിങ് പിഗ് 50 വെസ്റ്റ് മൈൽ മാരത്തണിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറി ഇദ്ദേഹം.

60-ാം വയസ്സിൽ ക്യാൻസർ പിടിപെട്ടപ്പോൾ മൂന്ന് മാസക്കാലം മാത്രമായിരിക്കും മെെക്ക് ജീവിച്ചിരിക്കുക എന്ന് ഡോക്ടർമാർ വിധി എഴുതിയിരുന്നു. എന്നാൽ പിന്നീട് വീ​ഗൺ ഡയറ്റ് രീതിയാണഅ അദ്ദേഹം പിൻതുടർന്നത്. ഇതോടെ ക്യാൻസർ രോഗത്തെ തോൽപ്പിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ALSO READ: ബെറ്റിങ് ആപ്പുകൾ മൂലം തെലങ്കാനയിൽ മാത്രം ജീവനൊടുക്കിയത് 1023 പേർ; ആപ്പുകൾ നിരോധിക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന്‍റെ പ്രതികരണം തേടി സുപ്രീം കോടതി

മാരത്തൺ, ഹാഫ് മാരത്തൺ, കനോയിങ് തു‌‌‌ടങ്ങിവയിൽ നിരവധി ലോക റെക്കോർഡുകൾ മെെക്ക് നേടിയിട്ടുണ്ട്. 69-ാം വയസ്സിൽ കാൻസർ പിടിപ്പെ‌‌ട്ടപ്പോൾ അതിനെ പ്രതിരോധിക്കാനായി ഡയറ്റ് രീതികളെക്കുറിച്ച് മെക്ക് വായിച്ചു മനസിലാക്കുകയായിരുന്നു. അങ്ങനെയാണ് സസ്യഹാരം മാത്രം ഉൾപ്പെടുത്തിയുള്ള ഡയറ്റ് രീതിയെക്കുറിച്ച് മെെക്ക് മനസ്സിലാക്കുന്നത്.

ഡയറ്റ് പിന്തുടർന്ന് വെറും 2.5 വർഷത്തിനുള്ളിൽ ഡോക്ടർമാർ അദ്ദേഹത്തിന്റെ ശരീരത്തിൽ മെറ്റാസ്റ്റെയ്‌സുകളൊന്നും കണ്ടെത്തിയില്ല. ഓട്ട് മീൽ, സിറപ്പ്, ബ്ലൂബറീസ് എന്നിവയാണ് സാധാരണ ദിവസങ്ങളിൽ മെെക്ക് രാവിലെ കഴിക്കാറുള്ളത്. ഉച്ചക്ക് ബീൻസും രാത്രി ബ്രോക്കോളിയും കെച്ചപ്പും മാത്രമാണ് ആഹാരം.

തന്റെ ആയുസ്സും ആരോ​ഗ്യവും വർധിക്കുന്നത് കൃത്യമായ ഭക്ഷണക്രമം പിന്തുടരുന്നതുകൊണ്ടാണെന്ന് മെെക്ക് പറയുന്നു. സമ്മർദമില്ലാതെയാണ് മെെക്ക് ജീവിക്കുന്നത്. സമ്മർദം ജീവിതം നശിപ്പിക്കുമെന്നും മെെക്ക് പറയുന്നു. ആഴ്ചയിൽ മൂന്ന് തവണ 10 മെെൽ ദൂരം മെെക്ക് ഓടാറുണ്ട്. കൂടാതെ പുഷ്അപ്പും പുൾഅപ്പും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News