
ഇടുക്കിയിലെ മലയോര ഹൈവേയുടെ നിർമാണ മികവും കാഴ്ചകളും കണ്ട് മിലിന്ദ് സോമനൊപ്പം നാട് ഓടിയപ്പോൾ ഹിൽ ഹൈവേ റൺ ആവേശമായിരുന്നു. പീരുമേട്– ദേവികുളം മലയോര ഹൈവേയുടെ ഭാഗമായി കിഫ്ബി വഴി 235 കോടി രൂപ ചെലവഴിച്ചുള്ള കുട്ടിക്കാനം–ചപ്പാത്ത്- കട്ടപ്പന പാതയുടെ പൂർത്തീകരണത്തിന്റെ പ്രചാരണാർഥമായാണ് ഹിൽ ഹൈവേ റൺ സംഘടിപ്പിച്ചത്.
Also read: ‘അമ്മേ എന്നെ ഇന്ന് അയാൾ കൊല്ലും എനിക്കിനി സമയമില്ല’;ഹരിയാനയിൽ നിന്ന് മകൾ കരഞ്ഞ് പറഞ്ഞതോർത്ത് അമ്മ
മലയോര മണ്ണിനെ ആകമാനം ആവേശത്തിലാഴ്ത്തി കുട്ടിക്കാനം മരിയൻ കോളേജ് ഗ്രൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ രാവിലെ ഏഴിനാണ് ഹിൽ ഹൈവേ റൺ ഫ്ളാഗ് ഓഫ് ചെയ്തത്. കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റർ ദൂരം അയൻമാൻ മിലിന്ദ് സോമനൊപ്പം ആയിരങ്ങൾ ഓട്ടത്തിൽ അണിനിരന്നു. ലോകോത്തര നിലവാരത്തിലുള്ള റോഡുകളാണ് കേരളത്തിലെതെന്നും നഗ്ന പാതനായി ഓടാൻ തക്ക മികവ് പുലർത്തുന്നവയാണെന്നും മിലിന്ദ് സോമൻ പറഞ്ഞു
പീരുമേട്– ദേവികുളം മലയോര ഹൈവേയുടെ ഭാഗമായി കിഫ്ബി വഴി 235 കോടി രൂപ ചെലവഴിച്ചാണ് കുട്ടിക്കാനം–ചപ്പാത്ത്- കട്ടപ്പന പാത നിർമ്മിച്ചത്. വനിതാ ബൈക്ക് റൈഡർമാർ, റോളർ സ്‌കേറ്റിങ്, സൈക്ലിങ് താരങ്ങൾ, ബുള്ളറ്റ് റൈഡർമാർ എന്നിങ്ങനെ ആയിരങ്ങളാണ് റണ്ണിൽ അണിനിരന്നത്.
Also read: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: കിഷ്ത്വാറിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു
കട്ടപ്പന മിനി സ്റ്റേഡിയത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കിഫ്ബി വഴി 528 പദ്ധതികൾ PWD യിൽ മാത്രം നടപ്പാക്കിയതായും 40,000 കോടിയിലധികം രൂപ ഇങ്ങനെ ചെലവഴിച്ചതായും മന്ത്രി പറഞ്ഞു. ഇടുക്കി പീരുമേട് നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ലോകോത്തര നിലവാരത്തിൽ നിർമാണം പുർത്തിയാക്കിയ പാത.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

