മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെയ്പ്പില്‍ മൂന്ന് മരണം

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കലാപകാരികളുടെ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലും ഇന്‍ഫാല്‍ വെസ്റ്റിലുമാണ് വെടിവെയ്പ്പ് ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ മൂന്നുപേരും മെയ്തി വിഭാഗക്കാരാണ്. വെടിവെയ്പ്പിന് പിന്നില്‍ കുക്കി വിഭാഗമാണെന്ന് മെയ്തി വിഭാഗം ആരോപിച്ചു.

Also read- ആറ് മാസം മുന്‍പ് വിവാഹിതരായ ദമ്പതിമാര്‍ പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; യുവതിയെ രക്ഷപ്പെടുത്തി

ഇന്നലെ ഒരു ദിവസം ഒന്ന് ശാന്തമായ മണിപ്പൂര്‍ ഇന്ന് ഉണര്‍ന്നത് വെടിയൊച്ചയുടെ ഭീതിതമായ ഒച്ചയിലാണ്. പുലര്‍ച്ചെ ബിഷ്ണുപൂരിലും ഇംഫാല്‍ വെസ്റ്റിലും കലാപകാരികള്‍ വെടിവെയ്പ്പ് നടത്തി. വെടിവെയ്പ്പില്‍ ബിഷ്ണുപൂരില്‍ ഒരു ഗ്രാമത്തിന് സംരക്ഷണം ഒരുക്കിയ മൂന്ന് മെയ്തി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പിന് പിന്നില്‍ കുക്കി ഭീകരരെന്നാണ് മെയ്തി വിഭാഗത്തിന്റെ ആരോപണം.

Also Read-പല്ലശ്ശനയിലെ തലകൂട്ടിമുട്ടിക്കല്‍; പൊലീസ് കേസെടുത്തു; തലമുട്ടിച്ചയാളെ അറസ്റ്റ് ചെയ്‌തേക്കും

പൊലീസിനെയും സൈന്യത്തെയും പല സംഘര്‍ഷ സാധ്യത പ്രദേശത്ത് കൂടുതലായി വിന്യസിപ്പിച്ചിട്ടുണ്ടെങ്കിലും കലാപകാരികളുടെ വെടിവെയ്പ് ഇപ്പോഴും തുടരുന്നു. കൃത്യമായ ഇടപെടലിലൂടെ സംഘര്‍ഷ അന്തരീക്ഷം മറികടക്കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ല. കേന്ദ്രവും ഏതാണ്ട് കൈയൊഴിഞ്ഞ മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. സ്‌കൂളുകള്‍ തുറക്കാന്‍ ഇരുന്നെങ്കിലും കലാപ സാഹചര്യത്തില്‍ വീണ്ടും മാറ്റിവെച്ചു. സംഘര്‍ഷത്തില്‍ വ്യാപക ആക്രമണം നടന്നത്തില്‍ ഒരുപാട് സ്‌കൂളുകളാണ് തകര്‍ന്നത്. കര്‍ഫ്യൂ ഇളവ് പലയിടത്തും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആക്രമണ ഭീതിയില്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയുന്ന അവസ്ഥയാണ്. മണിപ്പൂരില്‍ സാധാരണ ജനജീവിതം തകര്‍ന്നടിഞ്ഞിട്ട് രണ്ട് മാസം പിന്നിടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News