നൈജറില്‍ പട്ടാള അട്ടിമറി; യോഗം ചേരാന്‍ ഇക്കോവാസ്

നൈജറില്‍ പട്ടാള അട്ടിമറി അമര്‍ച്ച ചെയ്യാന്‍ പദ്ധതിയാലോചിച്ച് വ്യാഴാഴ്ച യോഗം ചേരാന്‍ ഇക്കോവാസ്. അമേരിക്ക നേരിട്ട് നടത്തിയ നയതന്ത്രനീക്കവും പരാജയപ്പെട്ടതോടെയാണ് നടപടി. അതേസമയം, പഴയ ധനകാര്യമന്ത്രി അലി ലാമിന്‍ സെയ്‌നെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുകയാണ് അട്ടിമറിപ്പട്ടാളം.

Also Read: ഹോളിവുഡ് സംവിധായകൻ വില്യം ഫ്രീഡ്‌കിൻ അന്തരിച്ചു

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സാമ്പത്തിക രാഷ്ട്രീയ സഖ്യമായ ഇക്കോവാസ് നൈജര്‍ സൈന്യവുമായി നിരവധി തവണ നടത്തിയ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ യുദ്ധാരംഭത്തിന്റെ ഘട്ടത്തിലേക്ക് കടക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. വരുന്ന വ്യാഴാച ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാനായി ഇക്കോവാസ് രാഷ്ട്രത്തലവന്മാരുടെ യോഗം ചേരാനാണ് പദ്ധതി. കഴിഞ്ഞ ദിവസം അമേരിക്ക നേരിട്ട് ചെന്ന് നടത്തിയ സമവായ നീക്കം പരാജയപ്പെട്ടിരുന്നു. ‘അവര്‍ ഉറച്ച് നില്‍ക്കുകയാണ്, ബുദ്ധിമുട്ടേറിയ ചര്‍ച്ചയാണിത്’ എന്നായിരുന്നു നൈജറിന്റെ തലസ്ഥാനമായ നിയാമിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം യുഎസ് ആക്ടിംഗ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വിക്ടോറിയ ന്യുലാന്‍ഡിന്റെ പ്രതികരണം. എങ്കിലും യുദ്ധത്തിലേക്ക് കടക്കാതെ ചര്‍ച്ചകള്‍ തുടരാന്‍ തന്നെയാണ് ഇക്കോവാസിന് അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുടെ ഉപദേശം.

Also Read: വനിതാ ലോകകപ്പില്‍ നൈജീരിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

അധികാരത്തില്‍ തുടരുമെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടുപോവുകയാണ് നൈജറിലെ അട്ടിമറി പട്ടാളം. നൈജറിന്റെ വ്യോമാതിര്‍ത്തികള്‍ അടച്ച സൈന്യം പുതിയ പ്രധാനമന്ത്രിയായി മുന്‍ ധനകാര്യ മന്ത്രി അലി ലാമിന്‍ സെയ്‌നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. യുദ്ധം വന്നാല്‍ നൈജറിലെ യുവാക്കളും ആയുധമെടുത്ത് രംഗത്തിറങ്ങണം എന്നാണ് സൈന്യത്തിന്റെ ആഹ്വാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News