പാല്‍വില്‍പനക്കാരന്റെ ബൈക്കിലിടിച്ച് തെറിച്ച് പുലി; പാതിരാത്രിയില്‍ ഉദയ്പൂരിലെ നടുറോഡില്‍ സംഭവിച്ചത് ഇങ്ങനെ!

രാജസ്ഥാനിലെ ഉദയ്പൂരിന് സമീപമുള്ള പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയില്‍ പാല്‍ക്കാരന്റെ ബൈക്കിലിടിച്ച് പരുക്കേറ്റ് നടുറോഡില്‍ വീണ് പുലി. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്താണ് സംഭവം. പുലി റോഡ് ക്രോസ് ചെയ്യുന്നതിനിടയിലാണ് സൈക്കിളില്‍ വന്ന പാല്‍ക്കാരനുമായി കൂട്ടിയിടിച്ചത്. രണ്ടു പേരും പരുക്കേറ്റ് റോഡില്‍ കിടന്നത് ഏറെനേരമാണ്.

ബൈക്കില്‍ പുലിയിടിച്ചതോടെ പാലെല്ലാം റോഡില്‍ വീണ് ഒഴുകി പോയി. ഞായറാഴ്ച രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു മതില്‍ ചാടി വന്ന പുലി റോഡ് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. അതേസമയമാണ് പാല്‍ക്കാരന്‍ പാല്‍ കണ്ടെയ്‌നറുമായി ബൈക്കില്‍ അതുവഴി കടന്നുപോയത്. ഇരുവരും കൂട്ടിയിടിച്ച് റോഡില്‍ വീണു.

ALSO READ: ലോക ക്രിക്കറ്റിൽ കൂടുതൽ വലിയ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കട്ടെ; ഇന്ത്യൻ ടീമിന് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

പരുക്കേറ്റ പുലി ഏറെ നേരം റോഡില്‍ തന്നെ കിടന്നു. കുറച്ച് സമയത്തിന് ശേഷം എഴുന്നേറ്റ് നടന്നുപോയി. പക്ഷേ അപ്പോഴും ഒഴുകിപോയ പാലിന് സമീപം തന്നെ ഇരിക്കുകയായിരുന്നു പാല്‍വില്‍ക്കുന്നയാള്‍. സംഭവത്തിന്റെ ശബ്ദം കേട്ട് രണ്ട് പേര്‍ പാല്‍ക്കാരനെ സഹായിക്കാന്‍ എത്തിയെങ്കിലും പുലിയെ കണ്ട് ഭയന്ന് ഇവര്‍ തിരികെ പോയി. പുലി പോയതിന് ശേഷം ഇവര്‍ പരുക്കേറ്റയാളുടെ അടുത്തെത്തുകയും ഇതേസമയം അതുവഴി കടന്നുപോയ ഒരു കാറുകാരന്‍ വണ്ടി നിര്‍ത്തി സഹായിക്കാന്‍ എത്തി. ഇവര്‍ ചേര്‍ന്ന് അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കുകയും തിരിച്ചു പറഞ്ഞയയ്ക്കുകയും ചെയ്തു.

ഉദയ്പൂരില്‍ പുലികള്‍ ഇങ്ങനെ ഇറങ്ങി നടക്കുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. കഴിഞ്ഞമാസം മാത്രം നഗരത്തില്‍ പത്ത് പേരാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ അല്‍വാര്‍, ദോസ, ജയ്പൂര്‍, സിക്കാര്‍ എന്നിവിടങ്ങളിലും പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ALSO READ: ചുട്ടുപൊള്ളി കേരളം; കൊല്ലം, പാലക്കാട് ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം; മുന്നറിയിപ്പ്

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അമ്മയ്ക്ക് മുന്നില്‍ വച്ച് കൊച്ചുകുട്ടിയെ പുലി ആക്രമിച്ചിരുന്നു. കുട്ടിക്ക് കഴുത്തിലും മുഖത്തും കടിയേല്‍ക്കുകയും ചെയ്തു. പുല്ലുവെട്ടാന്‍ എത്തിയതായിരുന്നു ഇരുവരും. അമ്മ ബഹളം വച്ചതോടെ പുലി ഓടിമറയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News