ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യം; മില്‍മ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

മിൽമയിൽ മറ്റന്നാൾ അർധരാത്രി മുതൽ എല്ലാ ട്രേഡ് യൂണിയനുകളും സമരത്തിലേക്ക്. ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ടാണ് സമരം. ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്ന കരാർ ഒരു വർഷമായിട്ടും നടപ്പിലാക്കിയില്ലെന്ന് യൂണിയനുകൾ. അതേസമയം മില്‍മ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു. തിങ്കളാഴ്ച ലേബര്‍ കമ്മീഷണര്‍ യൂണിയനുകളുമായി ചര്‍ച്ച നടത്തും.

Also Read; ‘ബ്രഹ്മപുത്രാ നദി നീന്തിക്കടക്കുന്ന നൂറോളം ആനകൾ’, ഇതെന്തൊരു ഭംഗിയാണ്; സമൂഹ മാധ്യമങ്ങളിൽ വൈറലായി അപൂർവ ആകാശ ദൃശ്യം

2021 ജൂലൈ മാസം 1-ാം തീയതി പ്രാബല്യത്തില്‍ വരേണ്ടിവരുന്ന ശമ്പള പരിഷ്‌കരണ കരാര്‍ നടപ്പിലാക്കാതെ അകാരണമായി നീട്ടികൊണ്ടുപോകുന്ന മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിനാണ് സംയുക്ത ട്രേഡ് യൂണിയന്‍ യോഗം തീരുമാനിച്ചത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കാതെ പിന്നോട്ടില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. അതിനാല്‍ തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ച നിര്‍ണായകമാണ്.

Also Read; പ്രജ്വല്‍ രേവണ്ണയുടെ സഹോദരനെതിരെയും ലൈംഗിക പീഡന ആരോപണം; ഉയര്‍ന്നത് ജെഡിഎസില്‍ നിന്ന് തന്നെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News