മിൽമ പാൽ വില വർധനവ്: തീരുമാനം അടുത്ത യോ​ഗത്തിലെന്ന് ബോർഡ് ചെയർമാൻ കെ എസ് മണി

milma price hike

മിൽമ പാൽ വില വർധനവുമായി ബന്ധപ്പെട്ട് ഡയറക്ടർ ബോർഡ് യോഗം ചേർന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇന്നുചേർന്ന യോഗത്തിൽ വില വർദ്ധനവിനെ കുറിച്ച് തീരുമാനം ആയില്ല. മെയ് ആറിനു ശേഷം യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് മിൽമ ബോർഡ് ചെയർമാൻ കെ എസ് മണി മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ ലിറ്ററിന് നാലുരൂപ വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിട്ടുണ്ട്. മിൽമ സമർപ്പിച്ച ശുപാർശ പരിഗണിച്ചാണ് സർക്കാർ തീരുമാനം.
ലിറ്ററിന് നാലു മുതൽ 6 വരെ വില വർധിപ്പിക്കണം എന്നാണ് മിൽമയുടെ ആവശ്യം. പാൽ വില വർധനവിൽ അടുത്ത ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു.

Also read: ശക്തമായ കാറ്റിലും മഴയിലും തിരുവല്ല കുറ്റൂരിൽ വ്യാപക കൃഷി നാശം

പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടക്കം അനുമതി വിലവർധനവിൽ മിൽമ തേടിയിട്ടുണ്ട്.
അനുമതി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും മറുപടി ലഭിക്കാത്ത പശ്ചാത്തലത്തിലാണ് തീരുമാനം നീട്ടിവെച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വില വർധിച്ചില്ലെന്നും കർഷകരെ സഹായിക്കാനാണ് വില വർധനവെന്നുമാണ് മിൽമ നൽകുന്ന വിശദീകരണം. വിവിധ മേഖല യൂണിയൻ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News