
ഒരു സാധനം വച്ചാല്‍ എവിടെയാണത് വച്ചതെന്ന് ഓര്‍മയില്ലാത്ത അവസ്ഥയാണ്. നമ്മളുടെ ഓര്‍മശക്തിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് തലച്ചോറാണെന്നതില്‍ സംശയമില്ലല്ലോ? തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പ്രായമാകുന്നത് അനുസരിച്ച് ഓര്‍മകുറവ് ഒരു പ്രശ്‌നമായി തന്നെ ഉയര്‍ന്ന് വരാറുണ്ട്. എന്നാല്‍ മികച്ച ഭക്ഷണത്തിലൂടെ ഓര്‍മക്കുറവിനെ കാര്യമായി തന്നെ നേരിടാം. അക്കാദമി ഒഫ് ന്യൂട്രിഷന്‍ ആന്റ് ഡയബറ്റീസ് പ്രസിദ്ധീകരിച്ച പഠനത്തില്‍ ബ്രെയിന്‍ ഫണ്ട്‌ലിയായ മൈന്‍ഡ് ഡയറ്റും അത് ഓര്‍മശക്തിയെ എങ്ങനെ നല്ലരീതിയില്‍ ബാധിക്കുമെന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ALSO READ: കൊയിലാണ്ടിയിൽ ആന ഇടഞ്ഞുണ്ടായ അപകടം; നിബന്ധനകൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായി
മെഡിറ്ററേനിയന്‍ ഭക്ഷണരീതിയും ഡാഷ് ഡയറ്റും ചേര്‍ന്നതാണ് ഈ പറയുന്ന മൈന്‍ഡ് ഡയറ്റ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, നട്സ്, ഒലിവ് ഓയില്‍, മത്സ്യം എന്നിവ കൃത്യമായി കഴിക്കണം. കൂടാതെ ചുവന്ന മാംസവും സംസ്‌കരിച്ച ഭക്ഷണങ്ങളും വേണ്ടേവേണ്ട. വീഞ്ഞിന്റെ ഉപയോഗവും കുറയ്ക്കുന്ന ഡയറ്റാണിത്. ഇത് പ്രായമായവരില്‍ വൈജ്ഞാനിക തകര്‍ച്ചയെ മന്ദഗതിയിലാക്കുമെന്നും പഠനം പറയുന്നു.
ഈ ഡയറ്റിലുള്ള ഭക്ഷണങ്ങളില്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ ഇന്‍ഫ്‌ളമേഷന്‍ കുറച്ച് ഓര്‍മക്കുറവ് തടയും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here