‘മിനി പാകിസ്ഥാൻ’: വിശദീകരണത്തിലും വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് റാണെ വീണ്ടും രംഗത്ത്

nitesh rane

കേരളത്തിനെതിരായ വിദ്വേഷ പ്രസംഗത്തിൽ പ്രതിഷേധം കനത്തതോടെ വിദ്വേഷച്ചുവ മാറാത്ത വിശദീകരണവുമായി ബിജെപി മന്ത്രി നിതേഷ് റാണെ. കേരളത്തിലെ നിലവിലെ സാഹചര്യം പാകിസ്താനുമായി താരതമ്യം ചെയ്യുകയാണ് താന്‍ ചെയ്തതെന്നാണ് റാണെയുടെ വാദം. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിക്കാൻ കാരണം കേരളം മിനി പാകിസ്താന്‍ ആയതിനാലാണെന്നായിരുന്നു  റാണെയുടെ വിവാദ പ്രസംഗം. 

കേരളത്തിലെ മുസ്ലിം വോട്ടിന്റെ ബലത്തിലാണ് കോൺഗ്രസ് നേതാക്കൾ വിജയിച്ചതെന്നും ഭീകരവാദികളെ ഒപ്പം കൂട്ടിയാണ് ഇവര്‍ എംപിമാരായതന്നെുമാണ്  ബിജെപി മന്ത്രി പറഞ്ഞത്.  പരാമർശം  വിവാദമയാതോടെയാണ് കൂടുതൽ വിഷം വമിപ്പിക്കുന്ന ‘വിശദീകരണവുമായി’ റാണെ  രംഗത്തെത്തിയത്.

ALSO READ; ക്രെഡിൽ നിന്നും തട്ടിയത് 12 കോടി; ബാങ്ക് മാനേജർ അടക്കം നാല് ഗുജറാത്ത് സ്വദേശികൾ പിടിയിൽ

ഇന്ത്യയുടെ ഭാഗമാണെങ്കിലും  കേരളത്തില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നത്  ആശങ്കയുണ്ടാക്കുന്നുവെന്നും ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നത് പതിവായി മാറിയെന്നുമുള്ള വിഷലിപ്ത നുണകളാണ് റാണെ ആവർത്തിക്കുന്നത്.  ഹിന്ദു സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള ‘ലൗ ജിഹാദ്’ ആണ് കേരളത്തെ മിനി പാകിസ്ഥാനെന്ന് വിശേഷിപ്പിക്കാൻ കാരണമെന്നതാണ് റാണെയുടെ മറ്റൊരു ‘വിശദീകരണം’. വടക്കേ ഇന്ത്യയിൽ പരീക്ഷിച്ചു വിജയിച്ച വർഗീയ കാർഡുകൾ ഉപയോഗിച്ചായിരുന്നു റാണെയുടെ ന്യായീകരണം.

കേരളത്തിലെ സാഹചര്യം പാകിസ്താനുമായി താരതമ്യം ചെയ്യുകയായിരുന്നുവെന്നും  ഹിന്ദുക്കളോട് പാകിസ്താന്‍ പെരുമാറുന്ന രീതി ഇവിടെയുണ്ടായാൽ  അതിനെതിരെ പ്രതികരിക്കണമെന്നാണ് താൻ സൂചിപ്പിച്ചതെന്നും റാണെ പറഞ്ഞു. പതിനായിരക്കണക്കിന്  ഹിന്ദു സ്ത്രീകളെ ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടയാൻ  സഹായിച്ചയാളെ വേദിയിലിരുത്തിയാണ് താൻ പറഞ്ഞതെന്നും റാണെ പറഞ്ഞു.  വയനാട് മണ്ഡലത്തിലെ ആരോട് ചോദിച്ചാലും കോൺഗ്രസ് നേതാക്കൾ ജയിച്ചത് എങ്ങിനെയെന്ന് പറയുമെന്നും റാണെ ആവർത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News