പ്രതിപക്ഷ നേതാവ് പ്രതിപക്ഷത്തിന് തന്നെ ഒരു ബാധ്യതയായിരിക്കുന്നു; മന്ത്രി പി രാജീവ്

പ്രതിപക്ഷ നേതാവ് പ്രതിപക്ഷത്തിന് തന്നെ ഒരു ബാധ്യതയായിരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. തിരുവനന്തപുരത്ത് കൈരളിന്യൂസിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. യുഡിഎഫ് ലീഗിന് ബാധ്യതയായിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് മുന്നണിയെ നയിച്ചത് പക്വതയില്ലാതെ ആണ് നയിച്ചത് എന്നതിന് ലീഗിന് പോലും സംശയമില്ല .അതിന്റെ തെളിവായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധത്തിൽ നിന്ന് ലീഗ് വിട്ടുനിന്നതെന്നും മന്ത്രി പറഞ്ഞു.

ALSO READ: കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം; സംഘപരിവാറിന് വേണ്ടി പരാതിയുമായി യുഡിഎഫ്

അതേസമയം നവകേരള സദസിന്റെ ആദ്യഘട്ടം മുതൽ ഒരറ്റംവരെയും പ്രതിപക്ഷത്തെ വെല്ലുവിളിച്ചിട്ടില്ല എന്നും മന്ത്രി കെ രാജൻ പറഞ്ഞു. നമുക്ക് ഇനിയും കൂടിയാലോചനകൾ ആകാം, ഒത്തുചേരാം, പ്രതിപക്ഷത്തിന് എതിരായ സമരമല്ല ഇതെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും പറഞ്ഞത് എന്നുമാണ്  മന്ത്രി കെ രാജൻ പറഞ്ഞത്.

ALSO READ:സിഐടിയു ഓഫീസ് ആക്രമിച്ച സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News