മിഷൻ അരിക്കൊമ്പൻ: കോടതിവിധി ലംഘിക്കില്ല; മന്ത്രി എ കെ ശശീന്ദ്രൻ

സർക്കാരിന് നീതിന്യായ കോടതിയെ അനുസരിക്കാൻ ബാധ്യതയുണ്ട് എന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പുതിയ സ്ഥലം കണ്ടു പിടിച്ച് റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകി എന്നും കോടതി വിധി ലംഘിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി. അതോടൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥർ നാളെ റിപ്പോർട്ട് നൽകും എന്നും വിദഗ്ധ സമിതി കണ്ടെത്തിയ സ്ഥലമാണ് പറമ്പിക്കുളം, സർക്കാർ കണ്ടെത്തിയതല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
അരിക്കൊമ്പൻ വിഷയം അനിശ്ചിതമായി നീട്ടികൊണ്ടു പോകില്ല എന്നും അനുയോജ്യമായ സ്ഥലം ഉടൻ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here