കണ്ണൂര്‍ ചതിരൂരില്‍ കടുവ സാന്നിധ്യം ഇല്ല, കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേത്; പുലിയെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

A K Saseendran

കണ്ണൂര്‍ ചതിരൂരില്‍ കടുവ സാന്നിധ്യം ഇല്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേതെന്ന് സ്ഥിരീകരിച്ചു. സ്ഥലത്ത് പുലിയെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരും. പ്രദേശത്ത് ഏഴ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ക്യാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫ് മലയോര ജാഥ എന്തിനാണെന്ന് അറിയില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കേന്ദ്ര നിയമം മാറ്റാനാകില്ലെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. വന്യമൃഗ ശല്യത്തിനെതിരെ ഒന്നും ചെയ്യാനാകില്ലെന്ന് കെ സുധാകരനും പറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം വയനാട്ടിലടക്കം വന്യ മൃഗങ്ങൾ നാട്ടിലിറങ്ങിയതിന്‍റെ പശ്ചാത്തലത്തിൽ വനത്തിനുള്ളിൽ തന്നെ ജലലഭ്യതയും ഭക്ഷണവും ഉറപ്പുവരുത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ലോഞ്ചിങ് വനം മന്ത്രി മന്ത്രി എകെ ശശീന്ദ്രൻ നേരത്തെ നിർവഹിച്ചിരുന്നു. വേനൽക്കാലം ശക്തിപ്പെടും മുൻപ് തന്നെ വനങ്ങളിൽ ജലലഭ്യത ഉറപ്പു വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രവർത്തനം നടത്തുന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടാവും നടത്തുക.

സംഘർഷഭരിത പ്രദേശങ്ങളിൽ ജനുവരി മുതൽ മെയ് മാസം വരെ ജലലഭ്യയതയും ഭക്ഷണവും ഉറപ്പാക്കാൻ പ്രത്യേക യജ്ഞം നടപ്പിലാക്കും. വന്യജീവികൾ കാട് ഇറങ്ങുന്നതിന്‍റെ പ്രധാന കാരണം വനത്തിനുള്ളിൽ ജല ലഭ്യതയും ഭക്ഷണവും കുറവായത് കൊണ്ടാണ്. അതു പരിഹരിക്കാൻ കാട്ടിനുള്ളിലെ കുളങ്ങൾ, ചെക്ക് ഡാമുകൾ എന്നിവ പരിപാലിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News