കുഴൽക്കിണറിൽ വീണത് കുട്ടിയല്ല; തെരച്ചിൽ ഊർജിതം

ദില്ലിയിൽ കുഴൽക്കിണറിൽ വീണത് കുട്ടിയല്ല. 18 വയസ്സോ അതിനുമുകളിൽ പ്രായമോ ഉള്ള ആളാണ് വീണതെന്ന് വ്യക്തമാക്കി മന്ത്രി അതിഷി. കുഴൽക്കിണറിന്റെ സുരക്ഷാവേലിയുടെ പൂട്ട് തകർത്താണ് അകത്ത് വീണത് എന്ന് മന്ത്രി പറഞ്ഞു.

ALSO READ: ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ആഴക്കടലിലേക്ക്; ഒന്നും രണ്ടുമല്ല 6000 മീറ്റര്‍ ആഴത്തിലേക്ക്!

മറ്റൊരാൾ കുഴൽക്കിണറിലേക്ക് തള്ളിയിട്ടതടക്കമുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്നും കുഴൽക്കിണറിൽ വീണത് കുട്ടിയല്ല എന്നുമാണ് മന്ത്രി പറഞ്ഞത്.

ALSO READ: ‘അവർ പാർട്ടിയിൽ ആരുമല്ല’; ഷമ മുഹമ്മദിനെ അധിക്ഷേപിച്ച് കെ സുധാകരൻ

അതേസമയം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകും എന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു.48 മണിക്കൂറിനകം തുറന്നുകിടക്കുന്ന പൊതു സ്വകാര്യ കുഴൽക്കിണറുകൾക്ക്‌ മൂടിയിടുമെന്നും കെജരിവാൾ പറഞ്ഞു .

ദില്ലിയില്‍ 40 അടി താഴ്ചയുളള കുഴല്‍ക്കിണറിലേക്ക് വീണത് എന്നാണ് വിവരം. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം കെശോപുര്‍ മന്ദിയിലെ ദില്ലി ജല്‍ ബോര്‍ഡ് പ്ലാന്റിന്റെ കുഴല്‍ക്കിണറിലാണ് സംഭവത്തെ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News