പഴയവകുപ്പുകൾ വേണമെന്ന് മുസ്ലീം ലീഗ്; എന്തിനാണ് മുഖ്യമന്ത്രിക്ക് പിടിവാശി? മന്ത്രിമാരുടെ വകുപ്പുകളിൽ തർക്കം രൂക്ഷം

v d satheesan

വി ഡി സതീശൻ സർക്കാരിൽ മന്ത്രിമാരുടെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തർക്കം രൂക്ഷമായി തുടരുന്നു. പഴയ വകുപ്പുകൾ തന്നെ വേണമെന്ന് മുസ്ലീം ലീഗ് സമ്മർദ്ദം ചെലുത്തുകയാണ്. ഉന്നത വിദ്യാഭ്യാസം വിട്ടു തന്നാൽ ഫിഷറീസ് വേണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്. മാണി സി കാപ്പനും മന്ത്രി പദത്തിനായി ഇടഞ്ഞുനിൽക്കുകയാണ്. മന്ത്രി പദത്തിന് പകരം രണ്ടര വർഷം വേറെ പദവി വേണമെന്നാണ് ആവശ്യം. കെ മുരളീധര് ആരോഗ്യ വകുപ്പ് നൽകുന്നതിൽ എ പി അനിൽകുമാർ അതൃപ്തിയിലാണ്.

also read:കഴിഞ്ഞ സർക്കാരിന്റെ നല്ല പദ്ധതികൾ തുടരും: മന്ത്രി കെ. മുരളീധരൻ

അതേസമയം, പ്രധാന വകുപ്പുകൾ മുന്നോക്ക വിഭാഗത്തിന് മാത്രമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വകുപ്പുകൾ മുസ്ലിം, ക്രിസ്ത്യൻ, നായർ വിഭാഗങ്ങൾക്കായി പങ്കുവച്ചെന്നും പിന്നോക്ക വിഭാഗങ്ങളെ അവഗണിച്ചെന്നുമാണ് ആക്ഷേപം. എന്നാൽ കെസി വിഭാഗം തുറമുഖ വകുപ്പിനായാണ് സമ്മർദ്ദം ചെലുത്തുന്നത്.എന്തിനാണ് മുഖ്യമന്ത്രിക്ക് ധനകാര്യത്തിനൊപ്പം തുറമുഖം നൽകിയതെന്നും ചർച്ച ഉയരുന്നുണ്ട്. പിടിവാശിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News