‘റേഷന്‍ കാര്‍ഡ് മസ്റ്ററിംഗിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കണം’: മന്ത്രി ജി ആര്‍ അനില്‍

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് മന്ത്രി ജി.ആര്‍ അനില്‍. മഞ്ഞ (എ.എ.വൈ), പിങ്ക്(പി.എച്ച്.എച്ച്) റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടേയും മസ്റ്ററിംഗ് മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം 4 മണി വരേയും ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7 മണിവരെയും മസ്റ്ററിംഗ് ഉണ്ടായിരിക്കുന്നതാണ്. എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങളും അവരവരുടെ റേഷന്‍ കടകളില്‍ നേരിട്ടെത്തി നിശ്ചിത സമയത്തിനകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ALSO READ: ചെറുപ്പത്തിൽ തങ്ങൾ ഡബ്ബിങ് ആർട്ടിസ്റ്റുകൾ ആയിരുന്നു, എനിക്ക് മുന്നേ ചിദംബരം അഭിനയിക്കാൻ തുടങ്ങി: ഗണപതി

മാര്‍ച്ച് 15 , 16 17 എന്നീ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ അവധിയാണ്. അന്നേ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7 മണിവരെ മസ്റ്ററിംഗ് ചെയ്യുന്നതാണ്. അവസാന ദിവസമായ തിങ്കളാഴ്ച സംസ്ഥാനത്തെ ഏതൊരു കാര്‍ഡ് അംഗത്തിനും ഏതു റേഷന്‍ കടയിലും മസ്റ്ററിംഗ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്. മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സമയം അനുവദിച്ചു നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന്മേല്‍ നാളിതുവരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. സംസ്ഥാനങ്ങള്‍ നിര്‍ബന്ധമായും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കണമെന്ന അറിയിപ്പുകള്‍ നിരന്തരം നല്‍കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മസ്റ്ററിംഗുമായി സഹകരിക്കണമെന്ന് മന്ത്രി അറിയിച്ചു.

ALSO READ: ‘മതനിരപേക്ഷ നിലപാട് മാധ്യമങ്ങൾ സ്വീകരിക്കണം’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News