രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ ബെംഗളൂരിൽ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാട്: മന്ത്രി ജി ആർ അനിൽ

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടെന്ന് മന്ത്രി ജി ആർ അനിൽ. ഇത് ഗുരുതര പ്രശ്നമാണ് എന്നും മന്ത്രി പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തതിന്റെ തെളിവാണ് പുറത്തുവരുന്നതെന്നും രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം നിവാസികളെ പറ്റിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: കേരളം എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കും, ഒരു മണ്ഡലത്തിലും ബിജെപി രണ്ടാം സ്ഥാനത്തെത്തില്ല: മുഖ്യമന്ത്രി

മുതലാളിമാരുടെ താൽപര്യവും കച്ചവട താൽപര്യവുമാണ് കാണുന്നത്. ഇതേ നില തന്നെയാണ് ഭാവിയിലും അവർ സ്വീകരിക്കാൻ പോകുന്നത്.കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം ഈ നിലപാട് സ്വീകരിച്ചത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ് എന്നും മന്ത്രി വ്യക്തമാക്കി.

ഇടതുപക്ഷ സ്ഥാനാർഥിക്ക് തന്നെ വിജയ സാധ്യത എന്നും അദ്ദേഹം പറഞ്ഞു.എല്ലായിടത്തും അത് പ്രകടമാണ്. പ്രവർത്തകർ കൈവിട്ട സ്ഥാനാർത്ഥിയാണ് യുഡിഎഫിന്റേത്.രണ്ടാം സ്ഥാനത്ത് ആരാണ് എത്തുക എന്നത് ഇതിലൂടെ വ്യക്തമാണ്. യുഡിഎഫിനെ പരാജയപ്പെടുത്തി എൽഡിഎഫ് തന്നെ മുന്നേറും എന്നും മന്ത്രി വ്യക്തമാക്കി. അതേസമയം നിറമൺകര എൻ എസ് എസ് കോളേജിലെ 112 ആം ബൂത്ത് നമ്പറിലാണ് മന്ത്രി ജെ ആർ അനിൽ വോട്ട് രേഖപ്പെടുത്തിയത്.

ALSO READ: ‘തിരുവനന്തപുരം മണ്ഡലത്തിൽ വിജയസാധ്യത പന്ന്യൻ രവീന്ദ്രന് തന്നെ’: ആര്യ രാജേന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel