അമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തു

സംസ്ഥാനത്തെ അമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തു. സംസ്ഥാനതല വിതരണോത്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. കഴിഞ്ഞ നാല് വർഷക്കാലം മുൻഗണന പട്ടികയുടെ ശുദ്ധീകരണം നടത്തിവരികയാണെന്നും റേഷൻ കാർഡ് ശുദ്ധീകരണ പ്രവർത്തനം തുടരുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50000 മുൻഗണനാ റേഷൻകാർഡുകളാണ് ഉടമകൾക്ക് വിതരണം ചെയ്തത്. കഴിഞ്ഞ നാല് വർഷവും മുൻഗണന പട്ടികയുടെ ശുദ്ധീകരണം നടത്തിവരികയാണ്. കേന്ദ്രത്തിൽ നിന്നുള്ള അർഹമായ സഹായം ലഭ്യമാകാത്ത സാഹചര്യത്തിലും സംസ്ഥാന സർക്കാർ പൊതുവിതരണ മേഖല നല്ല രീതിയിലാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും റേഷൻ കാർഡ് ശുദ്ധീകരണ പ്രവർത്തനം നിർത്തില്ലെന്നും മന്ത്രി പറഞ്ഞു.

also read: ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണന; പ്രധാനമന്ത്രിയുടെ വസതിക്ക്‌ മുന്നിൽ രാപകൽ സമരം, എൽഡിഎഫ്‌ വാഹനപ്രചാരണ ജാഥ തുടങ്ങി

മുൻഗണനാ കാ‍ർ‍ഡിന് അർഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശേഷിക്കുന്ന അപേക്ഷകർക്ക് തുടർന്നുള്ള മാസങ്ങളിൽ ഒഴിവ് വരുന്ന മുറയ്ക്ക് മുൻഗണനാകാർഡുകൾ വിതരണം ചെയ്യും. അതേസമയം, സംസ്ഥാനത്തെ 93 ശതമാനത്തോളം ആളുകൾ നിലവിൽ റേഷൻ മസ്റ്ററിങ് നടത്തിയെന്നും ബാക്കിയുള്ള 7% ആളുകൾ മാർച്ചിനകം തന്നെ മസ്റ്ററിങ്ങ് പൂർത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News