അടിച്ചമർത്തപ്പെട്ടവരുടെ ഉയർത്തെഴുന്നേൽപ്പിന് പടവെട്ടിയ ചരിത്ര പുരുഷനാണ് അയ്യങ്കാളി; മന്ത്രി ജി ആർ അനിൽ

അയ്യങ്കാളിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മന്ത്രി ജി ആർ അനിൽ.അയ്യൻകാളിയുടെ ജന്മവാർഷിക ദിനത്തിൽ ആണ് അദ്ദേഹത്തിന്റെ സേവനങ്ങളെ കുറിച്ച് മന്ത്രി ജി ആർ അനിൽ ഫേസ്ബുക്കിൽ കുറിച്ചത്.കേരള നവോത്ഥാന നായകരിലൊരാളായ അയ്യങ്കാളി അടിസ്ഥാന ജനവിഭാഗത്തിന്റെ ചിന്തകളിൽ സാമൂഹ്യ ബോധത്തിന്റെ വെളിച്ചം പകർന്നു എന്നാണ് മന്ത്രി കുറിച്ചത്. ആവേശകരമായ പ്രവർത്തനങ്ങളിലൂടെ അടിച്ചമർത്തപ്പെട്ടവരുടെ ഉയർത്തെഴുന്നേൽപ്പിന് പടവെട്ടിയ അദ്ദേഹം എന്നും കേരള സമൂഹത്തിന് ഒരു ചരിത്ര പുരുഷനാണ് എന്നാണ് മന്ത്രിയുടെ വാക്കുകൾ.

also read:പ്രതികളെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടകളുടെ ആക്രമണം

മന്ത്രി ജി ആർ അനിലിന്റെ ഫാസിബ്ബോക് കുറിപ്പില്ന്റെ പൂർണരൂപം

ഇന്ന് മഹാത്മാ അയ്യങ്കാളി ജന്മവാർഷിക ദിനം.
“ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും “
ദലിതർക്ക് വഴി നടക്കാനുള്ള അവകാശവും,
അക്ഷരാഭ്യാസവും, ജാതിയുടെ പേരില്‍ നിഷേധിച്ചവര്‍ക്കെതിരെ പടനയിച്ച മഹാൻ. കേരള നവോത്ഥാന നായകരിലൊരാളായ അയ്യങ്കാളി അടിസ്ഥാന ജനവിഭാഗത്തിന്റെ ചിന്തകളിൽ സാമൂഹ്യ ബോധത്തിന്റെ വെളിച്ചം പകർന്നു.
വിദ്യാഭ്യാസം സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനശിലയായി കരുതിയ സാമൂഹ്യ പരിഷ്ക്കർത്താവായിരുന്നു അദ്ദേഹം. എല്ലാ ഉച്ചനീചത്ത്വങ്ങളെയും മറികടക്കാൻ വിദ്യയുടെ വെളിച്ചം വഴികാട്ടുമെന്നദ്ദേഹം മനസ്സിലാക്കി. ആവേശകരമായ പ്രവർത്തനങ്ങളിലൂടെ അടിച്ചമർത്തപ്പെട്ടവരുടെ ഉയർത്തെഴുന്നേൽപ്പിന് പടവെട്ടിയ അദ്ദേഹം എന്നും കേരള സമൂഹത്തിന് ഒരു ചരിത്ര പുരുഷനാണ്.
ആ ധന്യമായ ജീവിതത്തിനുമുന്നിൽ അഭിവാദ്യങ്ങളർപ്പിക്കുന്നു.

also read:‘ജാതിവ്യവസ്ഥയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി; വര്‍ഗസമരത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നു തന്നു’: അയ്യങ്കാളിയുടെ ജന്മദിനത്തില്‍ മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here