കൃഷ്ണപ്രസാദ്‌ ജൂലൈ മാസത്തിൽ തന്നെ പണം കൈപ്പറ്റി, നടൻ ജയസൂര്യയെ തള്ളി മന്ത്രി ജി ആർ അനിൽ

ജയസൂര്യയെ തള്ളി മന്ത്രി ജി ആർ അനിൽ. നടൻ കൃഷ്ണപ്രസാദ് രാഷ്ട്രീയ ലക്ഷ്യം വച്ച് ജയസൂര്യയെ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് അദ്ദേഹം പറഞ്ഞു. ജയസൂര്യ നടത്തിയത് വാസ്തവം മനസിലാക്കാതെയുള്ള പരാമർശമെന്നും, കൃഷ്ണപ്രസാദിൽ നിന്ന് ശേഖരിച്ച നെല്ലിനുള്ള തുക ജൂലൈ മാസം തന്നെ കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ: ജയസൂര്യ പറഞ്ഞ കാര്യങ്ങൾ വസ്തുതാവിരുദ്ധം, നടന് മറുപടിയുമായി മന്ത്രി പി പ്രസാദ്

‘രാജ്യത്ത് നെല്ല് സംഭരിക്കുന്നതിന് ഏറ്റവും കൂടുതൽ പണം നൽകുന്നത് കേരളമാണ്. കേന്ദ്രം നൽകുന്നതിലും 8 രൂപ 20 പൈസ അധികം നൽകിയാണ് കേരളം നെല്ല് സംഭരിക്കുന്നത്’, മന്ത്രി ജി ആർ അനിൽ കൂട്ടിച്ചേർത്തു.

ALSO READ: നരേന്ദ്രമോദി ടെര്‍മിനേറ്ററെന്ന് ബിജെപി, ആര്‍ണോള്‍ഡിന്‍റെ തല മാറ്റി, കയ്യില്‍ താമര

അതേസമയം, ജയസൂര്യ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ് നേരത്തെ രംഗത്തെത്തിയിരുന്നു. ജയസൂര്യ പറഞ്ഞതിൽ ഏറെ കാര്യങ്ങളും വസ്തുതകളോടു നിരക്കുന്നതല്ലെന്നും, ജയസൂര്യയെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചതാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News