റേഷൻ കാർഡ് മസ്റ്ററിങ് തുടങ്ങിയതിനു ശേഷമാണ് റേഷൻ വിതരണത്തിൽ ഭാഗികമായ തടസ്സം നേരിട്ടത്,ശബരി കെ റൈസ് എന്ന പേരിൽ അരിവിതരണം ചെയ്യും : മന്ത്രി ജി ആർ അനിൽ

റേഷൻ കാർഡ് മസ്റ്ററിങ് തുടങ്ങിയതിനു ശേഷമാണ് റേഷൻ വിതരണത്തിൽ ഭാഗികമായ തടസ്സം നേരിട്ടത് എന്ന് മന്ത്രി ജി ആർ അനിൽ. സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് തൽക്കാലം നിർത്തിയതായി മന്ത്രി അറിയിച്ചു.

വർക്ക് ലോഡ് കൂടുതലായത് കൊണ്ടാണ് നിർത്തിവെച്ചത്. ഇന്ന് മുതൽ പത്താം തീയതിവരെ മസ്റ്ററിങ് ഇല്ല. ഈ മാസം 15, 16, 17 തീയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കില്ല. ഈ ദിവസങ്ങളിൽ മസ്റ്ററിംഗ് പ്രവർത്തികൾ പൂർത്തിയാക്കും. റേഷൻ കടകൾക്ക് സമീപത്തുള്ള കേന്ദ്രങ്ങളിലാണ് മസ്റ്ററിംഗ് നടത്തുക. സപ്ലൈകോയിൽ അടുത്താഴ്ചയോടു കൂടി എല്ലാം സബ്സിഡി സാധനങ്ങളും എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

also read: ഭൂമി തട്ടിപ്പ്, പീഡനക്കേസുകളില്‍ പ്രതിയായിരുന്ന സന്തോഷ് മാധവന്‍ മരിച്ചു

ചെറുപയർ അടക്കമുള്ള സാധനങ്ങൾ സപ്ലൈകോയുടെ ഗോഡൗണുകളിലേക്ക് എത്തി. ശബരി കെ റൈസ് എന്ന പേരിൽ അരിവിതരണം ചെയ്യും.നിലവിൽ വിതരണം ചെയ്യുന്ന പത്ത് കിലോ അരിയുടെ ഭാഗമായി തന്നെയാണ് കെ റൈസ് വിതരണവും. ഉച്ച ഭക്ഷണത്തെ ലക്ഷ്യമിട്ടാണ് അരിയുടെ വിതരണം.

ആദ്യഘട്ടത്തിൽ 5 കിലോയുടെ പാക്കേറ്റ് വിതരണം ചെയ്യും.ജയ അരി 29,കുറുവ അരി 30,മട്ട അരി 30, എന്നിവയുടെ അഞ്ച് കിലോ പാക്കറ്റുകളിലാണ് അരി ലഭ്യമാക്കുക. സപ്ലൈകോ സബ്സിഡി വിലയിലായിരിക്കും വിൽപ്പന. സപ്ലൈകോയിൽ സബ്സിഡിയായി നൽകുന്ന പത്ത് കിലോ അരിയിൽ നിന്നാണ് 5 കിലോ ശബരി കെ റൈസ് എത്തിക്കുക എന്നും മന്ത്രി പറഞ്ഞു.

also read: വടക്കന്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് കളം നിറഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍; പ്രചാരണം തുടരുന്നു
നേരത്തെ തന്നെ റേഷൻ വ്യാപാരി പണിമുടക്കിൽ നിന്ന് പിൻമാറാൻ ആവശ്യപെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.സർക്കാറിന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും ഉറപ്പ് നൽകിയിരുന്നുസംഘടനകൾ പിൻമാറണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News