പാചകവാതക വിതരണം: ഗാർഹിക ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ

Minister G.R. Anil says domestic consumers need not worry

സംസ്ഥാനത്ത് ഗാർഹിക പാചകവാതക വിതരണത്തിൽ നിലവിൽ തടസ്സങ്ങളില്ലെന്നും ഉപഭോക്താക്കൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവിൽ 18 ദിവസത്തേക്ക് ആവശ്യമായ 14,536 ഗാർഹിക സിലിണ്ടറുകൾ വിതരണത്തിനായി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഗാർഹിക മേഖലയിലെ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഗാർഹികേതര സിലിണ്ടറുകളുടെ ക്ഷാമം അതീവ രൂക്ഷമായി തുടരുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യം പരിഗണിച്ചു മുൻഗണനാ അടിസ്ഥാനത്തിലായിരിക്കും ഗാർഹികേതര സിലിണ്ടറുകളുടെ വിതരണം ഇനി മുതൽ നടപ്പിലാക്കുക.

ALSO READ : ‘ആയിരം ബാറുകൾ’ എന്നത് പച്ചക്കള്ളം, ബാറുകളുടെ സമയക്രമം പരിഷ്കരിച്ചത് ഇന്ത്യയിലുടനീളമുള്ള രീതി പിന്തുടർന്ന്’; പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചാരണമെന്ന് പബ്ലിക് ഓഡിറ്റിൽ മന്ത്രി എം.ബി രാജേഷ്

നിലവിൽ മൊത്തം വിതരണത്തിന്റെ 20 ശതമാനം മാത്രമാണ് ഗാർഹികേതര ആവശ്യങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നത്. ഹോട്ടൽ ഉൾപ്പെടെയുള്ള വാണിജ്യ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് ഈ വിഹിതം 30 ശതമാനമായി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News