സംസ്ഥാനത്ത് നടപ്പിലാക്കിയത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍: മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കുറ്റ്യാടി മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നാടാഗ്രഹിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായിട്ടുള്ള വികസന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മലയോര ഹൈവേ, തീരദേശ ഹൈവേ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. സംസ്ഥാനത്ത് ദേശീയപാത വികസനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 2025 ഓടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

READ ALSO:ശുചിത്വം ആരുടേയും കുത്തകയല്ല; സമൂഹത്തിനാകെ പ്രചോദനമായി ലക്ഷ്മി

പൊതുവിദ്യാലങ്ങളെല്ലാം മാറ്റത്തിന്റെ പാതയിലാണ്. കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കിയത്. വിദ്യാഭ്യാസത്തിന് പുറമേ പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ വിഭാഗങ്ങളിലായി നിരവധിയായ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള നിരവധി റോഡുകള്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു. നവകരേള സദസ്സുമായി ബന്ധപ്പെട്ട് നിരവധിയായ കുപ്രചാരങ്ങള്‍ നടക്കുന്നുണ്ട്. ജനങ്ങള്‍ ഇതില്‍ വഞ്ചിതരാവരുതെന്നും നവകേരള സദസിന്റെ വാസ്തവം തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു

READ ALSO:അപഹാസ്യരാകാൻ കോൺഗ്രസിനുമുണ്ട് അവകാശം; വിമർശനവുമായി എം സ്വരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News