
റേഷൻ വ്യാപാരികളുടെ സമരം നേരിടാൻ ഉദ്യോഗസ്ഥയോഗം വിളിച്ച് ഭക്ഷ്യമന്ത്രി ജിആർ അനിൽ. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് മന്ത്രി വിളിച്ചത്. സമരത്തെ നേരിടാൻ ബദൽ മാർഗ്ഗം സ്വീകരിക്കുന്നത് ചർച്ച ചെയ്തേക്കും. നാളെ മുതലാണ് അനിശ്ചിതകാല സമരം റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് നിലവിൽ വ്യാപാരി സംഘടനകളുടെ നിലപാട്.
അതേ സമയം, റേഷന്‍ വാതില്‍പ്പടി സേവനത്തില്‍ ലോറി ഉടമകള്‍ നടത്തിവന്ന ഇന്നലെ സമരം പിന്‍വലിച്ചിരുന്നു. മന്ത്രി ജിആര്‍ അനിലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ലോറി ഉടമകളുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ ചര്‍ച്ചയില്‍ ധാരണയായിരുന്നു.
ALSO READ; പഞ്ചാരക്കൊല്ലിയിൽ തെരച്ചിൽ ദൗത്യത്തിനിടെ കടുവയുടെ ആക്രമണം; ആർആർടി ഉദ്യോഗസ്ഥന് പരുക്ക്
സെപ്റ്റംബര്‍ മാസത്തെ 40% കുടിശ്ശികയും, നവംബര്‍ മാസത്തെ 60% കുടിശ്ശികയും നല്‍കും. ഒക്ടോബര്‍ മാസത്തെ കുടിശ്ശിക പൂര്‍ണമായും നല്‍കും. ജനുവരി ഒന്നു മുതല്‍ റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍ സമരത്തിലായിരുന്നു. തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകളിലേക്ക് ധാന്യങ്ങള്‍ എത്തിക്കാന്‍ സജ്ജരാണെന്ന് വാതില്‍പ്പടി വിതരണക്കാര്‍ അറിയിച്ചു. റേഷൻ ലൈസൻസികളോടുള്ള നിലപാട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. അവരുടെ ആവശ്യങ്ങളെല്ലാം സമയമെടുത്ത് ചർച്ച ചെയ്യും. അവർ പറഞ്ഞതെല്ലാം ഉൾക്കൊള്ളും.വേതന വർധനവിന്‍റെ വിഷയം മാത്രമാണ് ഇപ്പോൾ പരിഗണിക്കാൻ കഴിയാത്തത്. എന്നാൽ അതും തള്ളിക്കളയുന്ന വിഷയമല്ല എന്ന് അവരോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

