റേഷൻ കടകൾ പൂട്ടാൻ നിർദേശമെന്ന മാധ്യമ വാർത്തകൾ തള്ളി ഭക്ഷ്യമന്ത്രി ജിആർ അനിൽ

GR Anil

സംസ്ഥാനത്ത് റേഷൻ കടകൾ പൂട്ടാൻ നിർദേശമെന്ന മാധ്യമ വാർത്തകൾ തള്ളി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. റേഷൻ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനുള്ള സമിതി വിവിധ നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ടിന്മേൽ ആധികാരിക ചർച്ചകൾ നടന്നിട്ടില്ല. പരിഷ്‌കാരങ്ങൾ ഉണ്ടെങ്കിൽ റേഷൻ വ്യാപാരികൾ ഉൾപ്പെടെയുള്ളവരുമായുള്ള സമഗ്ര ചർച്ചകൾക്ക് ശേഷം മാത്രമെന്നും മന്ത്രി വ്യക്തമാക്കി.

2013 ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയതിന് ശേഷമുള്ള റേഷന്‍ വ്യാപാരികളുടെ സാമ്പത്തികവും നിയമപരവും ഭരണപരവുമായ പ്രശ്നങ്ങള്‍ പഠനവിധേയമാക്കണമെന്ന് വിവിധ യോഗങ്ങളില്‍ റേഷന്‍ വ്യാപാരി സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ALSO READ; സ്പോർട്സ് ക്വാട്ട നിയമനത്തിൽ റെക്കോർഡിട്ട് സംസ്ഥാന കായിക വകുപ്പ്

ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയിൽ നിലനില്‍ക്കുന്ന പ്രയാസങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി റേഷനിംഗ് കണ്‍ട്രോളര്‍ കണ്‍വീനറായും വകുപ്പിലെ വിജിലന്‍സ് ഓഫീസര്‍, ലോ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായും ഒരു സമിതി രൂപീകരിച്ചിരുന്നു. റേഷന്‍ വ്യാപാര മേഖല കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന റിപ്പോർട്ട് സമിതി മന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തു.

എന്നാൽ, പ്രസ്തുത റിപ്പോര്‍ട്ടിന്‍മേല്‍ ആധികാരികമായ ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്ന് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. സംസ്ഥാനത്തെ പൊതുവിതരണ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന റേഷന്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുമായി സമഗ്രമായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ഈ മേഖലയിലെ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുവെന്നും, അത്തരം ചര്‍ച്ചകൾ നടക്കാത്ത സാഹചര്യത്തില്‍, ഇതുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ വാര്‍ത്തകള്‍ തള്ളികളയണമെന്നും മന്ത്രി ജിആർ അനിൽ വാർത്ത കുറിപ്പിലൂടെ ആവിഷ്യപെട്ടു. നിയമസഭാ സമ്മേളനത്തിന് ശേഷം സംഘടനകളുമായി റിപ്പോര്‍ട്ടിന്‍മേല്‍ വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News