കേരളത്തിൽ ഇ വി വിപ്ലവം : വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി

കേരളത്തിൽ ഇ വി വാഹന ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. 2023 ൽ മാത്രം ഇതുവരെ അരലക്ഷത്തിലേറെ വൈദ്യുതി വാഹനങ്ങളും 11,000 സി എൻ ജി വാഹങ്ങളും നിരത്തിലിറങ്ങിയതായി മന്ത്രി പറഞ്ഞു. കെ കൃഷ്ണൻകുട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്.

ALSO READ: ഹൃദയത്തിന്റെ രണ്ടറകളിൽ ഒന്നിൽ ജെയ്ക്കിനെയും മറ്റൊന്നിൽ ഉമ്മൻ‌ചാണ്ടിയേയും ഒരുപോലെ സൂക്ഷിക്കുന്ന പുതുപ്പള്ളി: എ എം ആരിഫ്

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :

പെട്രോള്‍, ഡീസല്‍ വിലയില്‍നിന്ന് ആശ്വാസം കണ്ടെത്താൻ ഇലക്‌ട്രിക്, സി.എൻ.ജി വാഹനങ്ങളിലേക്ക് കൂടുമാറുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഈ വര്‍ഷം ഇതുവരെ മാത്രം സംസ്ഥാനത്ത് അരലക്ഷത്തിലേറെ വൈദ്യുതി വാഹനങ്ങളും 11,000 സി.എൻ.ജി വാഹന‍ങ്ങളുമാണ് നിരത്തിലിറങ്ങിയത്. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷനില്‍ കുറവുമുണ്ട്. 50,362 ഇ.വികളും 11,000 സി.എൻ.ജി വാഹനങ്ങളും 2023 ജനുവരി മുതല്‍ ഈമാസം വരെ രജിസ്റ്റര്‍ ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 3,71,503 പെട്രോള്‍ വാഹനങ്ങളും 36,487 ഡീസല്‍ വാഹനങ്ങളുമുള്‍പ്പെടെ 2023ല്‍ ആകെ 4,99,235 രജിസ്ട്രേഷനാണ് നടന്നത്.

ALSO READ: ആഡംബര ബൈക്ക് മോഷ്ടിക്കാൻ ശ്രമം; കൈയ്യോടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

2022ല്‍ സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത 7,83,900 വാഹനങ്ങളില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ 39,617 എണ്ണമാണ്, സി.എൻ.ജി 9855 എണ്ണവും. 6,61,602 പെട്രോള്‍ വണ്ടികളും 56,024 ഡീസല്‍ വണ്ടികളും സ്വന്തമാക്കി. 2021ലാണ് ഇലക്‌ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷനില്‍ വര്‍ധന തുടങ്ങിയത്. 8725 ഇ.വികള്‍ നിരത്തിലിറങ്ങിയപ്പോള്‍ സി.എൻ.ജികളുടെ എണ്ണം 2804 ആയിരുന്നു. 2019ല്‍ ആകെ 40 സി.എൻ.ജി വാഹനങ്ങളാണ് കേരളത്തിലുള്ളവര്‍ വാങ്ങിയത്. വൈദ്യുതി വാഹനങ്ങള്‍ 474 എണ്ണവും. 9,14,334 വാഹന‍ങ്ങളാണ് 2019ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്.സംസ്ഥാനത്ത് ആകെ 1,69,45,456 വാഹന രജിസ്ട്രേഷനുകളാണ് നടന്നിട്ടുള്ളത്. ഇതില്‍ 24,194 സി.എൻ.ജി വാഹനങ്ങളും 1,03,501 ഇലക്‌ട്രിക് വാഹനങ്ങളും ഉള്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News