
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മിഥുൻ സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച പരിശോധിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കെഎസ്ഇബിയും അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് നടപടിയുണ്ടാകും. കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചുവോ എന്നത് അന്വേഷണത്തിലൂടെയെ വ്യക്തമാവുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
ALSO READ – ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് രണ്ടുമണിക്ക് തുറക്കും; ജനങ്ങള്‍ ജാഗ്രത പാലിക്കണം
സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് കിട്ടി ലഭിച്ചുവെന്ന് മന്ത്രി വിശിവൻകുട്ടി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ കർശന നടപടി കൈക്കൊള്ളാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും. മാനേജ്‌മെന്റ് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് ഉന്നതല യോഗം ചേര്‍ന്നുവെന്നും മന്ത്രി പറഞ്ഞു. മാനേജ്‌മെന്റിന് എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിന് അധികാരം ഉണ്ട്. മിഥുന്റെ കുടുംബത്തിന് വീട് വെച്ച് നല്‍കും. അടിയന്തര സഹായമായി മിഥുന്റെ കുടുംബത്തിന് മൂന്നുലക്ഷം രൂപ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

