കെഎസ്ഇബി ലോഡ് ഷെഡ്ഡിങ് ആവശ്യപ്പെട്ടിട്ടില്ല; വൈദ്യുതി ഉപയോഗിക്കുന്നതിൽ ജനങ്ങൾ സ്വയം നിയന്ത്രണത്തിലേക്ക് കടക്കണം: മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപയോഗം രേഖപ്പെടുത്തി. 113.14 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കെഎസ്ഇബി ലോഡ് ഷെഡിംഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും വൈദ്യുതി ഉപയോഗിക്കുന്നതിൽ ജനങ്ങൾ സ്വയം നിയന്ത്രണത്തിലേക്ക് കടക്കണമെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും റെക്കോർഡിലെത്തി.

Also Read: ശോഭാസുരേന്ദ്രന്‍ കൈയുടെ തരിപ്പ് മാറ്റാന്‍ ബിജെപിക്കാരുടെ കരണം നോക്കിയാല്‍ മതി; മറുപടിയുമായി എച്ച് സലാം എംഎല്‍എ

പ്രതിദിന ഉപഭോഗം 16 ഇരട്ടി വർദ്ധിച്ചു. ഇന്നലെ 5717 മെഗാവാട്ടെന്ന സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയതെന്ന് വൈദ്യൂത മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. കെഎസ്ഇബി ലോഡ് ഷെഡിംഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും കെ എസ്ഇബിയുമായി മെയ് രണ്ടിന് നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തോട് അധിക വൈദ്യുതി ആവശ്യപ്പെട്ടെങ്കിലും കരാർ ഇല്ലാത്തതിനാൽ ലഭിച്ചിട്ടില്ല. രാത്രി വൈദ്യുതി മുടങ്ങുന്നത് അമിത ഉപയോഗം മൂലമാണെന്നും വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു.

Also Read: ഒടുവില്‍ കുറ്റസമ്മതം നടത്തി കമ്പനി; കൊവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News