ചരിത്രത്തിൽ ആദ്യമായി സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയെന്ന വാർത്ത വ്യാജം, അടുത്ത ദിവസം മുതൽ പണം നൽകും: മന്ത്രി കെ എൻ ബാലഗോപാൽ

ചരിത്രത്തിൽ ആദ്യമായി സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയെന്ന വാർത്ത വ്യാജമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഉണ്ടായത് സാങ്കേതിക പ്രശ്നങ്ങൾ ആണെന്നും അടുത്ത ദിവസം മുതൽ ട്രഷറിയിൽ നിന്ന് പണം നൽകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സാമ്പത്തിക പ്രതിസന്ധിയിൽ ആശങ്ക ഉണ്ടാക്കുന്ന തരത്തിൽ വന്ന വാർത്തകൾക്ക് മന്ത്രി വ്യക്തത വരുത്തി.

ALSO READ: പാകിസ്ഥാനിൽ കനത്ത മഴ; 32 മരണം; നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്ത ആശങ്ക ഉണ്ടാക്കി.
പെൻഷൻ , ശമ്പളം എന്നിവ മുടങ്ങുന്ന പ്രശ്നമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.അടുത്ത ദിവസം മുതൽ ട്രഷറിയിൽ നിന്നും പണം നൽകിത്തുടങ്ങും.രണ്ടു മൂന്നു ദിവസം കൊണ്ട് പണം നൽകി കഴിയും.
കേന്ദ്രം തരേണ്ടതിന്റെ മൂന്നിൽ ഒന്ന് പോലും വരുന്നില്ല. കേസ് നൽകിയതുകൊണ്ട് പണം തരില്ല എന്ന് പറയുന്ന കേന്ദ്ര സമീപനം ശരിയല്ല. സംസ്ഥാനത്തെ സാരമായി ബുദ്ധിമുട്ടിക്കും. പെൻഷൻ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ വിഷയത്തിൽ എന്ത് സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത് എന്നും കേന്ദ്രത്തിന്റെ സംസ്ഥാനത്തിനോടുള്ള സമീപനത്തിൽ പ്രതിപക്ഷ നിലപാട് എന്താണ് എന്നും മന്ത്രി ചോദിച്ചു.

സംസ്ഥാനത്തിന്റെ വിഹിതം തടയുന്ന കേന്ദ്ര സമീപനത്തിൽ ഇനിയെങ്കിലും പ്രതിപക്ഷം സമരത്തിന് തയ്യാറാണോ എന്നും മന്ത്രി ചോദിച്ചു. കേരളത്തെ ഇങ്ങനെ ശ്വാസം മുട്ടിക്കാൻ കേന്ദ്രത്തിന് അധികാരമില്ല.യുഡിഎഫിന്റെ 18 എംപിമാർ എപ്പോഴെങ്കിലും തെറ്റ് തിരുത്താൻ തയ്യാറാകണ്ടേ.
കേരളത്തിന്റെ താൽപര്യത്തിന് വേണ്ടി ഒരു ചെറുവിരൽ അനക്കാൻ ഇപ്പോഴെങ്കിലും അവർ തയ്യാറാകണ്ടേ. പെൻഷൻ കമ്പനിയുടെ പ്രവർത്തനം പഴയതുപോലെ ആയിരുന്നെങ്കിൽ ഇത്ര ബുദ്ധിമുട്ട് വരില്ലായിരുന്നു അതിനും കേന്ദ്രം അനുവദിക്കുന്നില്ല. ശമ്പളവുമായി ബന്ധപ്പെട്ട് മാത്രമാണ് ട്രഷറിയിൽ ബുദ്ധിമുട്ട് ഉള്ളത് എന്നും മന്ത്രി അറിയിച്ചു.

ALSO READ: തൃശ്ശൂരിൽ പള്ളിയിലും വിദ്യാലയത്തിലും മോഷണശ്രമം; മോഷ്ടാവ് അകത്തുകടന്നത് താഴ് തകർത്ത്

സ്വകാര്യ നിക്ഷേപങ്ങളെ ഇത് ബാധിക്കില്ല.ആശങ്ക ഉണ്ടാക്കേണ്ട കാര്യമില്ല. ശമ്പളവും പെൻഷനും സംബന്ധിച്ചുള്ള പ്രശ്നം ഉടൻ പരിഹരിക്കും.കേന്ദ്രം നൽകാനുള്ള തുക നൽകിയില്ലെങ്കിൽ കൂടുതൽ പ്രതിസന്ധിയാകും. പക്ഷേ ഇതൊന്നും ശമ്പളത്തെയും പെൻഷനെയും ബാധിക്കില്ല. പൈസ ട്രഷറിയിൽ ഇല്ലാത്തതല്ല ഇതിനു കാരണം.സാങ്കേതിക പ്രശ്നങ്ങളാണ് കാരണം.ഇതിനുമുമ്പും ഇത്തരത്തിലെ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News