ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട,ഒന്നാം തീയതി വിതരണം ചെയ്യും: മന്ത്രി കെ എൻ ബാലഗോപാൽ

ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട എന്ന് മന്ത്രി കെ എൻ ബാലഗോപാൽ.ഒന്നാം തീയതി ശമ്പളം നൽകുമെന്നും മന്ത്രി പറഞ്ഞു.സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തുക ഈ വർഷം ട്രഷറി വഴി നൽകിയിയെന്ന് കഴിഞ്ഞവർഷം ആകെ ചെലവ് ട്രഷറി വഴി കൊടുത്തത് 22,000 കോടി. 25,000 കോടിക്കു മുകളിൽ ആയിരിക്കും ഈ വർഷത്തെ ആകെ ചെലവ് എന്നും മന്ത്രി പറഞ്ഞു.

ALSO READ: റിയാസ് മൗലവി വധക്കേസ്; സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി

കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന നിലപാടുകൾ ഏറെയുണ്ടായി.കേരളത്തിന് സുപ്രീംകോടതിയെ സമീപിക്കേണ്ട സ്ഥിതി വന്നു.കേസ് കൊടുത്തതിന്റെ ഭാഗമായി മാർച്ച് വരെയുള്ള പണം പോലും തരാൻ കഴിയില്ലെന്ന് നിലപാട് കേന്ദ്രം സ്വീകരിച്ചു. എന്നാൽ കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പണം ലഭിക്കുന്ന സാഹചര്യമുണ്ടായി. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട തുകയ്ക്ക് വേണ്ടി ഇടപെടാൻ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ സമ്മർദ്ദം ചെലുത്തിയില്ല. ശമ്പളം വൈകുമെന്ന് വാർത്ത വന്നപ്പോൾ പ്രതിപക്ഷം ആഘോഷിച്ചു.അതിൻ്റെ ഭാഗമായിരുന്നു പൂച്ച പെറ്റ് കിടക്കുന്നുവെന്ന പ്രതിപക്ഷ നേതാവിൻ്റെ കമൻ്റ്.കെ എസ് ആർ ടിസിയ്ക്കും കെറ്റി ഡിഎഫ്സിയ്ക്കു കൂടി 420 കോടി അനുവദിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: പെരുമാറ്റച്ചട്ട ലംഘനം: എല്‍ഡിഎഫിന്റെ പരാതിയില്‍ സുരേഷ്ഗോപിയോട് വിശദീകരണം തേടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News