ശബരിമല മതേതരത്വത്തിന്റെ പ്രതീകം, മണ്ഡലകാല ഒരുക്കങ്ങൾ പൂർത്തിയായി; മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. എല്ലാവരും ഒന്നു ചേരുന്ന സ്ഥലം ആയതിനാൽ ഇന്നത്തെ കാലത്ത് ശബരിമലക്ക് വലിയ പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു. മനുഷ്യർ തമ്മിലുള്ള ഒരുമ വളർത്തിയെടുക്കുന്നതായിരിക്കണം ഈ തീർത്ഥാടനം എന്നും മന്ത്രി വ്യക്തമാക്കി. കെണിവെച്ച് പിടിക്കുക എന്നുള്ള സ്വഭാവം മാറണമെന്നും തുറന്ന മനസ്സോടുകൂടി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ കേസെടുത്ത് പോലീസ്

അതേസമയം ശബരിമലയിൽ മണ്ഡലകാല ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ കൂടുതൽ തീർത്ഥാടകരെ പ്രതീക്ഷിയ്ക്കുന്നതായും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.ഇതര സംസ്ഥാന ഭക്തർക്ക് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല മതേതര തീർത്ഥാടന കേന്ദ്രമാണെന്നും ശബരിമലയുടെ പ്രസക്തി വർദ്ധിച്ചിരിയ്ക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവൻ ക്ഷേത്രങ്ങളും തീർത്ഥാടർക്ക് സൗകര്യങ്ങൾ നൽകുന്നതിനായി ഇതര മത ദേവാലയങ്ങളിലും ക്രമീകരണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ:ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അവതരിപ്പിച്ച് ചൈനീസ് കമ്പനികള്‍

തീർത്ഥാടനത്തിനായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായും പരമാവധി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.അതേസമയം ഭക്തർക്ക് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായാൽ ഇടപെട്ട് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here