“പട്ടികവർഗ കുട്ടിയെ ദത്തെടുത്തെന്ന് പറഞ്ഞ് ആരും വരേണ്ട”: സുരേഷ് ഗോപിക്ക് മന്ത്രി കെ രാധാകൃഷ്ണന്റെ മറുപടി

പട്ടിക വർഗ കുട്ടിയെ ദത്തെടുത്തെന്ന് പറഞ്ഞ് ആരും വരേണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പൈലറ്റ് പരിശീലനത്തിന് രാജീവ് ​ഗാന്ധി ഏവിയേഷൻ ടെക്നോളജിയിൽ ചേർന്ന പട്ടികവർഗ വിഭാഗം വിദ്യാർത്ഥിയുടെ പഠന ചെലവ് താൻ ഏറ്റെടുത്തെന്ന സുരേഷ്ഗോപിയുടെ വ്യാജ പ്രചരണത്തിനാണ് മന്ത്രി കെ രാധാകൃഷ്‌ണന്റെ ചുട്ട മറുപടി.

Also Read; ‘ഇനി കാടിറങ്ങില്ല’; വന്യജീവികൾ കാടിറങ്ങുന്നത് തടയാനൊരുങ്ങി തമിഴ്‌നാട്

കൊല്ലത്ത് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ സമാപന സമ്മേളനത്തിലാണ് കുട്ടിയെ ഞങ്ങൾ ദത്തെടുത്തുവെന്ന്‌ പറഞ്ഞ്‌ ആരും വരേണ്ടന്ന് മന്ത്രി വ്യക്തമാക്കിയത്. രണ്ട്‌ വർഷ കോഴ്‌സിന്‌ 33 ലക്ഷം രൂപ സ്കോളർഷിപ്പ് പട്ടിക വർഗ വികസന വകുപ്പ് നൽകുന്നുണ്ട്. ഇത്‌ നൽകാൻ കഴിയുമെങ്കിൽ കോഷൻ ഡിപ്പോസിറ്റായ 50000 രൂപയും വകുപ്പ്‌ നൽകും മന്ത്രി പറഞ്ഞു. ആദ്യ ഗഡുവായി 8.40 ലക്ഷം രൂപ പട്ടികവ‌ർഗ വികസന വകുപ്പ് നൽകി. പൈലറ്റ് പഠനത്തിനായി ഈ വർഷം രണ്ട് പട്ടികവർ​ഗ വിദ്യാർഥികൾക്കാണ് സർക്കാർ പണം അനുവദിച്ചു. മുഴുവൻ ഫീസും ഘട്ടം ഘട്ടമായി നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Also Read; ഇന്ത്യൻ മണ്ണിലെ ചുവന്ന സൂര്യോദയം; ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്നിട്ട് ഇന്നേക്ക് 103 വർഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News