പിന്നാക്ക വിഭാഗക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി കെ രാധാകൃഷ്ണന്‍

പിന്നാക്ക വിഭാഗക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യക്തമാക്കി മന്ത്രി കെ രാധാകൃഷ്ണന്‍. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയില്‍ പരിശീലനം സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായുള്ള വിദ്യാര്‍ത്ഥികളുടെ യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

also read: മണിപ്പൂർ സംഘർഷത്തിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരൻ കൊല്ലപ്പെട്ടു; 27 പേർക്ക് പരുക്ക്

വിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കിൽ മാത്രമേ വികസനം സാധ്യമാകൂ എന്ന തിരിച്ചറിവില്‍ നിന്നാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിതമായത്. കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് 100% വിജയം കൈവരിക്കാനായത് അഭിനന്ദനാര്‍ഹമാണ്.

also read: ആലുവയിലെ കൊലപാതകം; സാധാരണ പീഡനക്കൊലപാതകങ്ങളിൽ കാണപ്പെടാത്ത മുറിവുകൾ; കൊലപാതക ദിവസത്തിന്റെ തലേന്നും പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചു

ഇടമലക്കുടി പഞ്ചായത്തിലെ റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. 18.50 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന റോഡ് 12 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളും നൂതന പഠന സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു പരിപാടി. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ജി 20- ഗ്ലോബല്‍ ഇനിഷ്യേറ്റീവ് കോ ഓഡിനേറ്റര്‍ – ഡയറക്ടര്‍, യു എന്‍ സി സി ഡി, ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News